---
title: "തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ ചോനാടം സ്വദേശി ബസ് തട്ടി മരിച്ചു ; 3 ബസുകൾ കസ്റ്റഡിയിൽ"
english_title: "A native of Chonadam was hit by a bus and died at Thalassery new bus stand; 3 buses in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247375/a-native-of-chonadam-was-hit-by-a-bus-and-died-at-thalassery-new-bus-stand-3-buses-in-custody"
published_at: "2024-11-05T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729e2eacac28_Untitled-5_copy.jpg"
keywords: []
---

# തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ ചോനാടം സ്വദേശി ബസ് തട്ടി മരിച്ചു ; 3 ബസുകൾ കസ്റ്റഡിയിൽ

> **Lead Summary:** **തലശ്ശേരി:** ചോനാടം ചെള്ളത്ത് ഹൗസിൽ കെ. പവിത്രൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെ പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം നടന്നത്.

## Article Content

**തലശ്ശേരി:** ചോനാടം ചെള്ളത്ത് ഹൗസിൽ കെ. പവിത്രൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെ പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം നടന്നത്.

എന്നാൽ അപകടത്തിനിടയാക്കിയ ബസ് കണ്ടെത്താനായില്ല. 3 ബസുകൾ തലശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാൽ മാത്രമെ അപകടത്തിനിടയാക്കിയ ബസ് കണ്ടെത്താനാകൂ.

അനിതയാണ് ഭാര്യ.

ആദി ദേവ് ഏക മകനാണ്.

മൃതദേഹം ഇപ്പോൾ തലശ്ശേരി ഗവ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247375/a-native-of-chonadam-was-hit-by-a-bus-and-died-at-thalassery-new-bus-stand-3-buses-in-custody)