---
title: "ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന് യുവാവ് പൊലീസ്  സ്റ്റേഷനില്‍ കീഴടങ്ങി ; പിന്നിൽ  കുടുംബ പ്രശ്നങ്ങളെന്ന് സൂചന"
english_title: "The young man killed his wife and mother-in-law and surrendered at the police station; It is hinted that there are family problems behind it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247271/the-young-man-killed-his-wife-and-mother-in-law-and-surrendered-at-the-police-station-it-is-hinted-that-there-are-family-problems-behind-it"
published_at: "2024-11-05T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67298270c9538_6729740219abf_1.jpg"
keywords: []
---

# ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന് യുവാവ് പൊലീസ്  സ്റ്റേഷനില്‍ കീഴടങ്ങി ; പിന്നിൽ  കുടുംബ പ്രശ്നങ്ങളെന്ന് സൂചന

> **Lead Summary:** ****ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. മറവൻതുരുത്തിലാണു ദാരുണ സംഭവം. ശിവപ്രസാദം വീട്ടിൽ ഗീത , മകൾ ശിവപ്രിയ എന്നിവരാണു കൊല്ലപ്പെട്ടത്.

## Article Content

****ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. മറവൻതുരുത്തിലാണു ദാരുണ സംഭവം. ശിവപ്രസാദം വീട്ടിൽ ഗീത , മകൾ ശിവപ്രിയ എന്നിവരാണു കൊല്ലപ്പെട്ടത്.

സംഭവത്തിന് പിന്നാലെ ശിവപ്രിയയുടെ ഭര്‍ത്താവ് നിധീഷ് (38) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

ഇന്നലെ  വൈകീട്ട് ആറരയോടെയാണ് സംഭവം. ശിവപ്രിയയുടെ വീട്ടില്‍വെച്ചായിരുന്നു കൊലപാതകം. തൊട്ടുപിന്നാലെ നിധീഷ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളുടെ അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247271/the-young-man-killed-his-wife-and-mother-in-law-and-surrendered-at-the-police-station-it-is-hinted-that-there-are-family-problems-behind-it)