(www.panoornews.in)ലോഡ്ജില്‍ ആത്മഹത്യചെയ്യാനായി കയറൊരുക്കി കാത്തിരുന്ന യുവാവിനെ മരണമുനമ്പില്‍നിന്ന് രക്ഷിച്ച് പോലീസ്.
കാണ്‍മാനില്ല എന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് നടക്കാവ് പോലീസ് ഇയാളെ കണ്ടെത്തിയത്.
നഗരത്തില്‍ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയെ കാണാനില്ലെന്നറിയിച്ച് ഞായറാഴ്ച പുലര്‍ച്ചെ 5.40-നാണ് സുഹൃത്ത് പോലീസ് സ്റ്റേഷനിലെത്തിയത്.
പരാതി സ്വീകരിച്ചശേഷം ഉടന്‍തന്നെ അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി. അന്വേഷണത്തില്‍ ഇയാള്‍ കുതിരവട്ടത്തെ ലോഡ്ജില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു.
റിസപ്ഷനില്‍ ഉണ്ടായിരുന്നയാളെ ഫോട്ടോകാണിച്ച് കാണാതായ യുവാവ് ഹോട്ടലിലുണ്ടെന്ന് ഉറപ്പുവരുത്തി. മുറി തള്ളിത്തുറന്ന് പോലീസ് പരിശോധിച്ചപ്പോള്‍ ആത്മഹത്യചെയ്യാനായി കുരുക്കിട്ട നിലയിലായിരുന്നു യുവാവ്.
രാവിലെ 10.45-ഓടെ സ്റ്റേഷനിലെത്തിച്ച ഇയാളെ സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം വിട്ടയച്ചു. നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ലീല, എസ്.സി.പി.ഒ. മാരായ അനീഷ് ബാബു, അബ്ദുല്‍ സമദ്, ഷജല്‍ ഇഗ്‌നേഷ്യസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)
The man who tried to hang himself by taking a room in the lodge was brought back to life by the police