---
title: "ഇരിട്ടിയിലെ ആർഎസ്.എസ് നേതാവ് അശ്വനികുമാർ വധം ; മൂന്നാം പ്രതിക്ക് ജീവപര്യന്തം"
english_title: "RSS leader Ashwanikumar killed in Iriti; Third accused gets life imprisonment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247201/rss-leader-ashwanikumar-killed-in-iriti-third-accused-gets-life-imprisonment"
published_at: "2024-11-04T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728a07118914_Untitled-11_copy.jpg"
keywords: []
---

# ഇരിട്ടിയിലെ ആർഎസ്.എസ് നേതാവ് അശ്വനികുമാർ വധം ; മൂന്നാം പ്രതിക്ക് ജീവപര്യന്തം

> **Lead Summary:** **ഹി**ന്ദുഐക്യവേ ദി കണ്ണൂർ ജില്ലാ കൺവീനറും, ആധ്യാത്മിക പ്രഭാഷകനും ആർ.എസ്.എസ്. നേതാവുമായ ഇരിട്ടി പുന്നാട്ടെ അശ്വനികുമാറിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എൻ.ഡി.എഫ്. പ്രവർത്തകനെയാണ് ജീവപര്യന്തം തടവിനും, അര ലക്ഷം രൂപ പിഴയടക്കാനും ശിഷിച്ചത്. മൂന്നാം പ്രതി ചാവശ്ശേരി നരയൻപാറ ഷെരീഫ മൻസിലിൽ എം.വി. മർഷൂക്കിനെ യാണ് കോടതി ശിക്ഷിച്ചത്.

## Article Content

**ഹി**ന്ദുഐക്യവേ ദി കണ്ണൂർ ജില്ലാ കൺവീനറും, ആധ്യാത്മിക പ്രഭാഷകനും ആർ.എസ്.എസ്. നേതാവുമായ ഇരിട്ടി പുന്നാട്ടെ അശ്വനികുമാറിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എൻ.ഡി.എഫ്. പ്രവർത്തകനെയാണ് ജീവപര്യന്തം തടവിനും, അര ലക്ഷം രൂപ പിഴയടക്കാനും ശിഷിച്ചത്. മൂന്നാം പ്രതി ചാവശ്ശേരി നരയൻപാറ ഷെരീഫ മൻസിലിൽ എം.വി. മർഷൂക്കിനെ യാണ് കോടതി ശിക്ഷിച്ചത്.

തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ് തോമസ് ആണ് വിധി പറഞ്ഞത്. 14 എൻ.ഡി. എഫ്. പ്രവർത്തകർ പ്രതികളായ കേസിൽ 13 പേർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതേ വിട്ടിരുന്നു.

കൊലപാതകം, തടഞ്ഞു വെക്കൽ, സംഘംചേരൽ, ആയുധവുമായി സംഘംചേരൽ, കുറ്റകരമായ ആവശ്യത്തിന് സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് മർഷൂക്കിൽ കണ്ടെത്തിയത്. 2005 മാർച്ച് 10-ന് രാവിലെ 10-15-നാണ് സംഭവം. ഇരിട്ടി പയഞ്ചേരി മുക്കിൽ ബസ് തടഞ്ഞുനിർ ത്തിയാണ് അശ്വനികുമാറി നെ കൊലപ്പെടുത്തിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247201/rss-leader-ashwanikumar-killed-in-iriti-third-accused-gets-life-imprisonment)