അധ്യാപകന്റെ മരണം ; ചികിത്സപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി

അധ്യാപകന്റെ മരണം ; ചികിത്സപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി
Nov 4, 2024 12:58 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)നെഞ്ചുവേദനയെത്തുടർന്ന് ആസ്പത്രിയിൽ ചികിത്സയിലായിരുലായിരുന്ന അധ്യാപകന്റെ മരണത്തിൽ ഗുരുതരമായ ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ ആരോപണം.

ബന്ധുക്കൾ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നാറാത്ത് മുച്ചിലോട്ട് കാവിനു സമീപം താവോർത്ത് ഹൗസിൽ കെ.പി.ശശിധരൻ ചികിത്സയ്ക്കിടെ ഇന്നലെയാണ് മരണപ്പെട്ടത്.ദീർഘകാലമായി മയ്യിൽ ടാഗോർ ആർട്‌സ് & സയൻസ് കോളേജിലെ ഹിന്ദി അധ്യാപകനാണ് ശശിധരൻ.

ശനിയാഴ്ച‌ ഉച്ചയോടെയാണ് കെ.പി.ശശിധരനെ കണ്ണൂരിലെ സ്വകാര്യ ആസ്‌പത്രിയിലെത്തിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശശിധരൻ ഞായറാഴ്ച രാവിലെ 11.30-ഓടെ മരണമടഞ്ഞു. ശ്വാസകോശത്തിൽ വെള്ളം നിറയുന്നതാണ് അസുഖകാരണമെന്നായിരുന്നു അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

മരണത്തിൽ ഗുരുതര വീഴ്‌ചയുണ്ടെന്നാരോപിച്ച് സഹോദരൻ കെ.പി.ബാലകൃഷ്‌ണനാണ് കണ്ണൂരിലെ സഹകരണ ആശുപത്രിക്കെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

Death of a teacher; Relatives filed a police complaint alleging wrongful treatment

Next TV

Related Stories
കണ്ണൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സ‍ഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

Nov 24, 2024 10:22 AM

കണ്ണൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സ‍ഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

കണ്ണൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സ‍ഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ്...

Read More >>
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ;  കാറിലുണ്ടായിരുന്നവർ  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Nov 24, 2024 10:20 AM

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്...

Read More >>
കാറിൽ കഞ്ചാവ് കടത്ത് ;  കടന്നുകളയാൻ ശ്രമിച്ച യുവാവിനെ കൂട്ടുപുഴ   എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് പിടികൂടി.

Nov 23, 2024 11:11 PM

കാറിൽ കഞ്ചാവ് കടത്ത് ; കടന്നുകളയാൻ ശ്രമിച്ച യുവാവിനെ കൂട്ടുപുഴ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് പിടികൂടി.

കടന്നുകളയാൻ ശ്രമിച്ച യുവാവിനെ കൂട്ടുപുഴ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് പിടികൂടി....

Read More >>
പിആർഎം കൊളവല്ലൂർ  ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി

Nov 23, 2024 10:15 PM

പിആർഎം കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി

പിആർഎം കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്...

Read More >>
Top Stories