ഇരിട്ടി :(www.panoornews.in)ഹിന്ദുഐക്യവേ ദി കണ്ണൂർ ജില്ലാ കൺവീനറും, ആധ്യാത്മിക പ്രഭാഷകനും ആർ.എസ്.എസ്. നേതാവുമായ ഇരിട്ടി പുന്നാട്ടെ അശ്വനികുമാറിനെ (27) കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എൻ.ഡി.എഫ്. പ്രവർത്തകനുള്ള ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും. മൂന്നാം പ്രതി ചാവശ്ശേരി നരയൻപാറ ഷെരീഫ മൻസിലിൽ എം.വി. മർഷൂക്കിനെ (42)യാണ് കഴി ഞ്ഞദിവസം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ് തോമസ് വിധി പറയും. 14 എൻ.ഡി. എഫ്. പ്രവർത്തകർ പ്രതികളായ കേസിൽ 13 പേർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതേ വിട്ടിരുന്നു.
കൊലപാതകം, തടഞ്ഞു വെക്കൽ, സംഘംചേരൽ, ആയുധവുമായി സംഘംചേരൽ, കുറ്റകരമായ ആവശ്യത്തിന് സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് മർഷൂക്കിൽ കണ്ടെത്തിയത്. 2005 മാർച്ച് 10-ന് രാവിലെ 10-15-നാണ് സംഭവം. ഇരിട്ടി പയഞ്ചേരി മുക്കിൽ ബസ് തടഞ്ഞുനിർ ത്തിയാണ് അശ്വനികുമാറി നെ കൊലപ്പെടുത്തിയത്.
RSS leader Ashwanikumar killed in Iriti; Sentencing today