പാനൂർ :(www.panoornews.in)ഗ്രന്ഥശാല പ്രസ്ഥാന ചരിത്രത്തോടൊപ്പം സഞ്ചരിച്ച മനുഷ്യ സ്നേഹിയായ കമ്മ്യൂണിസ്റ്റാണ്ഐ.വി. ദാസെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രൻ.
ഐ.വി.ദാസിന്റെ പതിനാലാം ചരമവാർഷിക ദിനത്തിൽ ജന്മനാടായ മൊകേരിയിൽ
അനുസ്മരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊകേരി ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.പി. രാജൻ അധ്യക്ഷത വഹിച്ചു. എ പ്രദീപൻ സ്വാഗതം പറഞ്ഞു. കെ.ഇ. കുഞ്ഞബ്ദുള്ള, കെ.കെ. പവിത്രൻ, പി സരോജിനി. എ ദിനേശൻ എന്നിവർ സംസാരിച്ചു.
രാവിലെ പത്തിപ്പാലത്ത് പ്രകടനവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. സിപി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അനുസ്മരണ പ്രഭാഷ ണം നടത്തി. മൊകേരി ലോക്കൽ സെക്രട്ടറി എ.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.
വൈകിട്ട് പാത്തിപ്പാലം കേന്ദ്രീകരിച്ചു നടന്ന ചുവപ്പ് വളണ്ടിയർ മാർച്ചോടെയുള്ള ബഹുജന പ്രകടനം മുത്താറി പീടികയിൽ സമാപിച്ചു. മൊകേരി ഐവി ദാസ് പഠന ഗവേഷണ കേന്ദ്രവും, ഓർമ ദുബായിയും ഏർപ്പെടുത്തിയ ഐവി ദാസ് പുരസ്ക്കാരം ഗ്രന്ഥശാല പ്രവർത്തകൻ അഡ്വ: പി.അപ്പുക്കുട്ടൻ എം.സുരേന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.
M. Surendran said IV Das was a communist who loved humanity; Fourteenth death anniversary of IV Das was observed in Mokeri.