ഇരിട്ടി : ഇരിട്ടി ടൗണിലെ നിത്യസഹായ മാതാ ദേവാലയത്തിന്റെ നേർച്ചപെട്ടി കുത്തിത്തുറന്ന് മോഷണം . ഇന്ന് പുലർച്ചെയാണ് സംഭവം . പള്ളിയുടെ നിത്യാരാധന ചാപ്പലിന്റെ കതക് പൊളിച്ച് ഉള്ളിൽ കയറിയ മോഷ്‍ടാവ് രണ്ട് നേർച്ചപെട്ടിയും ഒരു കരുണ്ണ്യ നിധിയുടെ ബോക്സും കുത്തിപൊളിച്ച് പണം കവർന്നു .
ഏകദേശം 25000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത് . കപ്യാര് എത്തി പള്ളി തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത് .ഇരിട്ടി ടൗണിനോട് ചേർന്ന സ്ഥിതിചെയ്യുന്ന പള്ളിയിൽ സംഭവസമയത്ത് വികാരി ഫാ. ബിനു ക്‌ളീറ്റസ് മാത്രമായിരുന്നു ഉണ്ടയിരുന്നത് .
അദ്ദേഹം നല്ല ഉറക്കത്തിൽ ആയതുകൊണ്ട് ശബ്ദം ഒന്നും കേട്ടില്ല . പള്ളിക്ക് ഉള്ളിൽ നിന്നും നേർച്ചപെട്ടി വെളിയിൽ എത്തിച്ചാണ് മോഷണം . മെറ്റലിൽ തീർത്ത നേർച്ചപെട്ടിയാണ് കുത്തിത്തുറന്നത് . സിസിടിവി ദൃശ്യങ്ങളിൽ മോഷ്ട്ടാവിനെ കാണാൻ കഴിയുമെങ്കിലും മുഖം തുണികൊണ്ട് മുഖം മറച്ചിരുന്നു . എസ് ഐ ഷറഫുദീന്റെ നേതൃത്തിൽ ഇരിട്ടി പോലീസ് സ്ഥലത്തെത്തി പ്രഥമിക അന്വേഷണം നടത്തി . ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും .
Theft of offering box in Iritti Nityasaya Mata Church