വീട്ടുകാരില്ലാത്തപ്പോൾ അർബൻ ബാങ്കിന്റെ ജപ്തി ; ഭിന്നശേഷിക്കാരനായ യുവാവിനെ പുറത്താക്കി വീട് സീൽചെയ്തുവെന്നും പരാതി, വ്യാപക പ്രതിഷേധം

വീട്ടുകാരില്ലാത്തപ്പോൾ അർബൻ ബാങ്കിന്റെ ജപ്തി ; ഭിന്നശേഷിക്കാരനായ യുവാവിനെ പുറത്താക്കി വീട് സീൽചെയ്തുവെന്നും പരാതി, വ്യാപക പ്രതിഷേധം
Oct 30, 2024 06:54 PM | By Rajina Sandeep

(www.panoornews.in) ആളില്ലാത്ത സമയത്ത് വീട് പൂട്ടി ആലുവ അര്‍ബന്‍ ബാങ്കിന്റെ ജപ്തി നടപടി. ഗൃഹനാഥന്‍റെ ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കിയാണ് ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു നടപടി.

ഭിന്നശേഷിക്കാരനായ മകന്റെ മരുന്നുള്‍പ്പെടെ വീട്ടിനകത്താണെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു. ലോണെടുത്ത പത്ത് ലക്ഷം രൂപയില്‍ ഒന്‍പതു ലക്ഷം ഇതിനോടകം അടച്ചു കഴിഞ്ഞു.

തിരിച്ചടവിന് മൂന്നുവര്‍ഷത്തോളം ബാക്കിയുള്ളപ്പോഴാണ് ബാങ്കിന്റെ ജപ്തി നടപടിയെന്നും ഉടമ വൈദ്യമണി പറഞ്ഞു.

ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കി സീല്‍ ചെയ്തു പോവുകയായിരുന്നു. 2017-ല്‍ ഒമ്പതുലക്ഷത്തിലേറെ രൂപ പത്തുവര്‍ഷത്തെ കാലാവധിയിലാണ് വായ്പയെടുത്തത്. മാസം 20000 രൂപയില്‍കുറവ് വരാതെ അടയ്ക്കാമെന്നായിരുന്നു നിബന്ധന.

കോവിഡ് മഹാമാരിയുണ്ടായപ്പോള്‍ അടവ് മുടങ്ങി. പിന്നീട് ലോണ്‍ അടയ്ക്കാന്‍ പറഞ്ഞപ്പോള്‍, ബാങ്കിന്റെ ഭാഗത്തുള്ള പാകപ്പിഴകള്‍ തിരുത്തിത്തരണണെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അനുകൂല മറുപടിയായിരുന്നില്ല ബാങ്ക് നല്‍കിയത്.

ഒരുലക്ഷത്തോളം രൂപ മാത്രമാണ് ഇനി അടയ്ക്കാന്‍ ബാക്കിയുള്ളത്. എന്നാല്‍, 13 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്കിന്റെ ആവശ്യം. മുന്നറിയിപ്പില്ലാതെയാണ് ജപ്തി നടപടി.

കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും വൈദ്യമണി പറഞ്ഞു. എൺപത് ശതമാനം ഭിന്നശേഷിക്കാരനാണ് മകന്‍. ബാങ്കിന്‍റെ പ്രതികാരണ നടപടിയാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നും വീട്ടുടമ പരാതിപ്പെട്ടു.

Complaint that the differently-abled youth was evicted and the house was sealed, widespread protest

Next TV

Related Stories
പാറക്കടവിൽ ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു; ദമ്പതികൾ ഓടി രക്ഷപ്പെട്ടു

Oct 30, 2024 03:10 PM

പാറക്കടവിൽ ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു; ദമ്പതികൾ ഓടി രക്ഷപ്പെട്ടു

പാറക്കടവിൽ ആശുപത്രി പരിസരത്ത് ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു,തിരക്കുള്ള സ്ഥലത്തെ അപകടത്തിൽ ആളപായം ഒഴിവായത്...

Read More >>
പി.പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല ; കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയായില്ല.

Oct 30, 2024 02:49 PM

പി.പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല ; കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയായില്ല.

പി.പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല ; കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിൽ വിഷയം...

Read More >>
കുന്നോത്തുപറമ്പിൽ ഭർതൃമതി വീട്ടു കിണറ്റിൽ മരിച്ചനിലയിൽ

Oct 30, 2024 01:18 PM

കുന്നോത്തുപറമ്പിൽ ഭർതൃമതി വീട്ടു കിണറ്റിൽ മരിച്ചനിലയിൽ

കുന്നോത്തുപറമ്പിൽ ഭർതൃമതി വീട്ടു കിണറ്റിൽ...

Read More >>
സി.പത്മ ചന്ദ്രകുറുപ്പ് കണ്ണൂർ എ.ഡി.എം

Oct 30, 2024 12:58 PM

സി.പത്മ ചന്ദ്രകുറുപ്പ് കണ്ണൂർ എ.ഡി.എം

സി.പത്മ ചന്ദ്രകുറുപ്പ് കണ്ണൂർ...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Oct 30, 2024 12:49 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
Top Stories