---
title: "പി.പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല ; കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയായില്ല."
english_title: "No immediate party action against PP Divya; The issue was not discussed in the Kannur District Secretariat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246212/no-immediate-party-action-against-pp-divya-the-issue-was-not-discussed-in-the-kannur-district-secretariat"
published_at: "2024-10-30T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6721fa964d5d4_download_(12).jpg"
keywords: []
---

# പി.പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല ; കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയായില്ല.

> **Lead Summary:** കണ്ണൂർ :എഡിഎമ്മിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍റില്‍ കഴിയുന്ന പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല. ബുധനാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തില്ല. വ്യാഴാഴ്ച്ച മുതല്‍ പാര്‍ട്ടി ഏരിയ സമ്മേളനങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ അക്കാര്യങ്ങളാണ് ചര്‍ച്ചയായത്.

## Article Content

കണ്ണൂർ :എഡിഎമ്മിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍റില്‍ കഴിയുന്ന പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല. ബുധനാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തില്ല. വ്യാഴാഴ്ച്ച മുതല്‍ പാര്‍ട്ടി ഏരിയ സമ്മേളനങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ അക്കാര്യങ്ങളാണ് ചര്‍ച്ചയായത്.

പൂര്‍ണ സെക്രട്ടറിയേറ്റ് യോഗമല്ല ബുധനാഴ്ച ചേര്‍ന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കിയത് തന്നെ അവര്‍ക്കെതിരയുള്ള നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്.

സമ്മേളന കാലയളവില്‍ അച്ചടക്ക നടപടി വേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. എന്നാൽ ദിവ്യക്കെതിരായ പൊതുവികാരം ഉപതിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്നാശങ്ക പാർട്ടി പ്രവർത്തകർക്കു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246212/no-immediate-party-action-against-pp-divya-the-issue-was-not-discussed-in-the-kannur-district-secretariat)