---
title: "ചൊക്ലിയിൽ വ്യാപാരിക്ക്  കടക്കു മുന്നിൽ  ബൈക്കിടിച്ച് ദാരുണാന്ത്യം ; മരിച്ചത്  പൂക്കോത്തെ തയ്യുള്ളതിൽ രാജൻ"
english_title: "bike accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246192/bike-accident"
published_at: "2024-10-30T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6721ec5c5741a_Untitled-3_copy.jpg"
keywords: []
---

# ചൊക്ലിയിൽ വ്യാപാരിക്ക്  കടക്കു മുന്നിൽ  ബൈക്കിടിച്ച് ദാരുണാന്ത്യം ; മരിച്ചത്  പൂക്കോത്തെ തയ്യുള്ളതിൽ രാജൻ

> **Lead Summary:** **ചൊക്ലി: **ചൊക്ലിയിൽ വ്യാപാരിക്ക് കടക്കു മുന്നിൽ ബൈക്കിടിച്ച് ദാരുണാന്ത്യം . പൂക്കോത്തെ തയ്യുള്ളതിൽ രാജനാണ് മരിച്ചത്. ചൊക്ലി രജിസ്ട്രാപ്പീസിന് സമീപത്തെ റോഡിലാണ് അപകടം നടന്നത്. കടയിൽ നിന്നും റോഡിലേക്കിറങ്ങിയ രാജനെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു.

## Article Content

**ചൊക്ലി: **ചൊക്ലിയിൽ വ്യാപാരിക്ക് കടക്കു മുന്നിൽ ബൈക്കിടിച്ച് ദാരുണാന്ത്യം . പൂക്കോത്തെ തയ്യുള്ളതിൽ രാജനാണ് മരിച്ചത്. ചൊക്ലി രജിസ്ട്രാപ്പീസിന് സമീപത്തെ റോഡിലാണ് അപകടം നടന്നത്. കടയിൽ നിന്നും റോഡിലേക്കിറങ്ങിയ രാജനെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു.

തലയടിച്ച് തെറിച്ചുവീണ രാജനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്മിനിയാണ് ഭാര്യ. ദീപ്തി, സിന്ധു, ബിന്ദു എന്നിവർ മക്കളാണ്.സംസ്ക്കാരം 4 മണിക്ക് പൂക്കോത്ത് നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246192/bike-accident)