---
title: "പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ; പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ  മദ്രസാധ്യാപകന്  31 വർഷം തടവ്, 3,25,000 രൂപ പിഴ"
english_title: "A minor student was subjected to unnatural torture; Madras teacher sentenced to 31 years in prison, fined Rs 3,25,000 in case registered by Panur police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246147/a-minor-student-was-subjected-to-unnatural-torture-madras-teacher-sentenced-to-31-years-in-prison-fined-rs-325000-in-case-registered-by-panur-police"
published_at: "2024-10-30T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6721c6061d75c_67161b440aee7_download_(14).jpg"
keywords: []
---

# പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ; പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ  മദ്രസാധ്യാപകന്  31 വർഷം തടവ്, 3,25,000 രൂപ പിഴ

> **Lead Summary:** പാനൂർ :****പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി , പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മദ്രസാധ്യാപകന് 31 വർഷം തടവ്, 3,25,000 രൂപ പിഴ

## Article Content

പാനൂർ :****പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി , പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മദ്രസാധ്യാപകന് 31 വർഷം തടവ്, 3,25,000 രൂപ പിഴ

2018 ലാണ് കേസിനാസ്പദമായ സംഭവം. പള്ളിയുടെ മുകളിലുള്ള മുറിയിൽ 2018 ഏപ്രിൽ 26, 27 തീയതികളിലായിരുന്നു പീഡനം നടന്നത്.

മദ്രസാധ്യാപകൻ പാനൂർ പാലത്തായിയിലെ അബ്ബാസിനെ (54) യാണ് വിവിധ വകുപ്പുകൾ പ്രകാരം 31 വർഷം കഠിന തടവിനും, 3,25,000 രൂപ പിഴയടക്കുന്നതിനും തലശേരി അതിവേഗ കോടതി ജഡ്ജ് വി.ശ്രീജ ശിക്ഷിച്ചത്.

അന്ന് പാനൂർ സി.ഐയായിരുന്ന വി.വി ബെന്നിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പി.എം ബാസുരി ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246147/a-minor-student-was-subjected-to-unnatural-torture-madras-teacher-sentenced-to-31-years-in-prison-fined-rs-325000-in-case-registered-by-panur-police)