(www.panoornews.in) പയ്യന്നൂർ രാമന്തളിയിൽ മിനി ടെമ്പോ ഇടിച്ച് മരണപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾക്ക് നാടിന്റെ അന്ത്യാഞ്ജലി. രാവിലെ 9 മണിയോടെ കല്ലേറ്റും കടവ് വായനാശാല പരിസരത്ത് മൃതദേഹങ്ങൾ പൊതുദർശ നത്തിന് വെച്ചപ്പോൾ തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണാനും ആദരാഞ്ജലികളർപ്പിക്കാനുമായി ആയിരങ്ങൾ ഒഴുകിയെത്തി.
മൃതദേഹങ്ങൾ കണ്ടപ്പോൾ തേങ്ങലടക്കാനാവാതെ പലരും വിങ്ങിപ്പൊട്ടി, ചേതനയറ്റ ശരീരങ്ങൾ വീടുകളിലുമെത്തിച്ചപ്പോൾ വികാര നിർഭരമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അപകടമരണ വാർത്ത കേട്ടതുമുതൽ കുരിശുമുക്കും പരിസരവും വിറങ്ങലിച്ച് ഉറ്റവരെല്ലാം ഉള്ളിലൊതുക്കിയ സങ്കടക്കടൽ അക്ഷരാർത്ഥത്തിൽ കണ്ണീർമഴയായി.
പൊതു ദർശനത്തിനും അന്ത്യകർമ്മങ്ങൾക്കും ശേഷം രാമന്തളി സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. ഇന്നലെ രാവിലെ 9. 30 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം, രാമന്തളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ കല്ലേറ്റും കടവിലെ പി വി ശോഭ (53), ടി വി യശോദ (68), ബി പി ശ്രീലേഖ (49) എന്നിവരാണ് മരണപ്പെട്ടത്.
കുരിശുമുക്കിൽ നിന്ന് രാമന്തളി റോഡിൽ കഴിഞ്ഞ ദിവസം ബാക്കിയായ തൊഴിലുറപ്പ് പണി തീർക്കാൻ പോകവെ, ഏഴിമല ടോപ്പ് റോഡിൽ നിന്ന് കരിങ്കൽ പൊടിയുമായി വന്ന വാഹനം ഇവരെ ഇടിക്കുകയായി രുന്നു. വാഹനത്തിന്റെ അടിയിൽപ്പെട്ട ശോഭ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ആശുപ്രതിയിലേക്കുള്ള യാത്രാമധ്യേയാണ് യശോദ മരിച്ചത്. ശ്രീലേഖയെ ആദ്യം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട്
മംഗ്ളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും
വഴിയായിരുന്നു അന്ത്യം. വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്ക് പോകുന്നവരാ ണ് മൂന്ന് പേരും. അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർ മമ്പലത്തെ കെ വി ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മത്തപ്പെട്ടവരോടുള്ള ആദര സൂചകമായി രാമന്തളി പഞ്ചായത്തിൽ ഇന്നുച്ചവരെ ഹർത്താലാചരിച്ചു.
Walked together to death; Payyannur paid homage to the guaranteed employment workers