പാനൂർ:(www.panoornews.in) പാനൂർ ഉപജില്ലാ കേരള സ്‌കൂൾ കലോൽസവത്തിന് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ വർണ്ണാഭമായ തുടക്കം.
കെ.പി. മോഹനൻ എം.എൽ.എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മൊകേരി പഞ്ചായത്ത് പ്രസിഡൻ്റ് പി. വൽസൻ അധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പാൾ കെ. അനിൽ കുമാർ സ്വാഗതം പറഞ്ഞു. സുവനീർ പ്രകാശനം കെ.പി. മോഹനൻ എം.എൽ.എ മുഖ്യാതിഥി ചലച്ചിത്ര താരം നിഹാരിക എസ്. മോഹനന് നൽകി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സൽ, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊള്ളുമ്മൽ ബാലൻ, എ.ഇ.ഒ ബൈജു കേളോത്ത്, സ്കൂൾ കമ്മിറ്റി പ്രസിഡന്റ പി അരവിന്ദൻ, മാനേജർ എൻ. സുനിൽ കുമാർ, എച്ച്.എം. ടി.കെ. ഷാജിൽ, മുൻ പ്രധാന അധ്യാപകരായ കെ. കൃഷ്‌ണൻ.
സി.പി. സുധീന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് ജി.വി. രാകേശ്, മാനേജ്മെൻ്റ് ഫോറം സിക്രട്ടറി സന്തോഷ്, ബി.പി.സി. അബ്ദുൽ മുനീർ, എച്ച്.എം. ഫോറം സിക്രട്ടറി സി.കെ. ബിജേഷ്, ഡപ്യൂട്ടി എച്ച്.എം. കെ.എം. ഉണ്ണി എന്നിവർ സംസാരിച്ചു. പത്ത് വേദികളിലായി മൂവായിരത്തോളം പ്രതിഭകളാണ് 4 ദിവസങ്ങളിലായി മേളയിൽ മാറ്റുരക്കുന്നത്.
Panur Upazila Kerala School Kalolsavam got off to a colorful start at Mokeri Rajiv Gandhi Memorial Higher Secondary School.