(www.panoornews.in)ബസിൽ യാത്ര ചെയ്യുകയായിരുന്ന ആർ.എസ്.എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വനി കുമാറിനെ (27) ബസ്സ് തടഞ്ഞിട്ട് കുത്തികൊലപ്പെടുത്തിയ കേസിന്റെ വിധി നവമ്പർ 2 ലേക്ക് മാറ്റി. - ഇന്ന് കേസ് പരിഗണിച്ച ശേഷമാണ് ഒന്നാംഅഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസ് വിധി 2 ലേക്ക് മാറ്റിയത്.
പതിനാല് എൻ.ഡി.എഫ്. പ്രവർത്തകരാണ് കുറ്റാരോപിതർ. 2005 മാർച്ച് 10ന് രാവിലെ പത്തേകാൽ മണിക്ക് കണ്ണൂരിൽ നിന്നും പേരാവൂരിലേക്ക് പോവുകയായിരുന്ന പ്രേമ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന അശ്വനി കുമാറിനെ ഇരിട്ടി പഴയഞ്ചേരി മുക്കിൽ വെച്ച് തടഞ്ഞിട്ട് ജീപ്പിലെത്തിയ പ്രതികൾ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പാരലൽ കോളേജിൽ അദ്ധ്യാപകനായിരുന്നു അശ്വിനി കുമാർ. മികച്ച പ്രഭാഷകനുമായിരുന്നു.
മയ്യിലെ കരിയാടൻ താഴത്ത് വീട്ടിൽ നൂറുൽ അമീൻ (40), പി.കെ.അസീസ് (38), ചാവശ്ശേരിയിലെ ഷരീഫ മൻസിലിൽ എം.വി. മർഷൂദ് (38), ശിവപുരത്തെ പുതിയ വീട്ടിൽ പി.എം. സിറാജ് (38), ഉളിക്കലിലെ ഷാഹിദ മൻസിലിൽ മാവിലകണ്ടി എം.കെ.യുനസ് (43), ശിവപുരം എ.പി.ഹൗസിൽ സി.പി.ഉമ്മർ (40), ഉളിയിലെ രയരോൻ കരുവാൻ വളപ്പിൽ ആർ.കെ. അലി (45), കൊവ്വമൽ നൗഫൽ (39), പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42), സി.എം.വീട്ടിൽ മുസ്തഫ (47), കീഴൂരിലെ വയ്യപ്പുറത്ത് ബഷീർ (49), ഇരിക്കൂർ സ്വദേശികളായ മുംതാസ് മൻസിലിൽ കെ.ഷമ്മാസ് (35), കെ.ഷാനവാസ് (44), ബഷീർ (40) എന്നിവരാണ് വിചാരണ നേരിട്ടത്. പ്രോസിക്യൂഷന് വേണ്ടി മുൻ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ബി.പി.ശശിന്ദ്രനാണ് ഹാജരാവുന്നത്.
RSS leader Ashwinikumar of Iriti killed; The verdict was adjourned to November 2