---
title: "നാദാപുരത്ത്  കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ"
english_title: "Woman arrested with ganja kept for sale in shop in Nadapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245636/woman-arrested-with-ganja-kept-for-sale-in-shop-in-nadapuram"
published_at: "2024-10-28T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671ef75740428_671e470933e35_hfxgh.jpg"
keywords: []
---

# നാദാപുരത്ത്  കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ

> **Lead Summary:** ****ചെക്യാട് പാറക്കടവിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പടിയിൽ. പശ്ചിമ ബംഗാൾ ജബൽപുരി സ്വദേശിനി കിരൺ സർക്കാർ ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 21 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി.

## Article Content

****ചെക്യാട് പാറക്കടവിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പടിയിൽ. പശ്ചിമ ബംഗാൾ ജബൽപുരി സ്വദേശിനി കിരൺ സർക്കാർ ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 21 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വളയം എസ്.ഐ എം.പി.വിഷ്ണുവും സംഘവും പ്രതിയുടെ കടയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

പാറക്കടവ് ടൗൺ കേന്ദ്രീകരിച്ച് ഇവർ കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു.

ബംഗാളിൽ നിന്ന് കിരൺ സർക്കാറിന് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ നടപടി എടുക്കുമെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245636/woman-arrested-with-ganja-kept-for-sale-in-shop-in-nadapuram)