ചമ്പാട്:(www.panoornews.in) ചമ്പാട് ചോതാവൂർ ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽരക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. രക്ഷിതാക്കളും, അധ്യാപകരുമുൾപ്പടെ ഒട്ടേറെ ആളുകൾ രക്തംദാനം ചെയ്തു.
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ജനറൽ ആശുപത്രി ഡോക്ടർ ആരതി മുഖ്യാതിഥിയായി.
നൂറോളം തവണ രക്തം ദാനം ചെയ്ത പൊന്ന്യം പാലത്തെ ടി.ടി അഷ്ക്കറിനെ ചടങ്ങിൽ ആദരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ,
ക്ലസ്റ്റർ കൺവീനർ ഇ.ഐ ലിതേഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ഷാജി എന്നിവർ സംസാരിച്ചു.
പി ടി എ പ്രസിഡൻറ് നസീർ ഇടവലത്ത് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക ജെ. ഇന്ദിര സ്വാഗതവും, അനൂദ ഫാത്തിമ നന്ദിയും പറഞ്ഞു. തലശേരി ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിലേക്കാണ് രക്തം ദാനം ചെയ്തത്. അധ്യാപകരും, രക്ഷിതാക്കളും, നാട്ടുകാരുമുൾപ്പടെ നിരവധി പേർ രക്തദാനത്തിൽ പങ്കാളികളായി.
NSS conducted a blood donation camp at Champat Chotavoor Higher Secondary School; TT Ashkar who donated blood 100 times was honored