(www.panoornews.in)മഹാത്മാഗാന്ധി തലശ്ശേരി തിരുവങ്ങാട് പ്രദേശത്ത് എത്തിയതിൻ്റെ 90-ാം വാർഷികത്തിൻ്റെ സ്മരണാർത്ഥം ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു പി സ്‌കൂളിൽ ഗാന്ധി ശിൽപ്പമൊരു ങ്ങുന്നു. 170 വർഷത്തിലേറെയായി വിദ്യാലയം സ്ഥാപിച്ചിട്ട്.
മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ ആയ ഇന്ദുലേഖ രചിച്ച ഒ. ചന്തുമേനോൻ, ഹാസ്യസാമ്രാട്ട് സഞ്ജയൻ, വി. കെ കൃഷ്‌ണ മേനോൻ തുടങ്ങിയവർ ഈ വിദ്യാലയ ത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
1934 ജനുവരി 14-ാം തീയ്യതി ഗാന്ധിജിയും, അനുയായി കളും തിരുവങ്ങാട് എടവലത്ത് തറവാട്ടിൽ എത്തിച്ചേരുകയുണ്ടായി. അവിടുന്ന് “വലിയമാടാവിൽ കുടിപ്പള്ളികൂടത്തിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു യോഗം വിളിച്ചു ചേർത്തു. മഹാത്മാവിന് വമ്പിച്ച ഒരു സ്വീകരണം തന്നെയായിരുന്നു തലശ്ശേരിക്കാർ ഒരുക്കി യിരുന്നത്.
ഈ ചരിത്ര മുഹൂർത്തത്തിൻ്റെ സ്മരണ പുതുക്കുന്ന തിനും ഗാന്ധിയൻ ആശയങ്ങൾ പുതുതലമുറയിലേക്കെത്തിക്കുന്നതിനുമായാണ് ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ സ്കൂളിൽ ഗാന്ധിജിയുടെ പ്രതിമ നിർമ്മിച്ചത്.
28 ന് രാവിലെ 11ന് പ്രതിമയുടെ അനാച്ഛാദനം കേരള സ്പീക്കർ എ.എൻ ഷംസീർ നിർവ്വഹിക്കും. തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ കെ. എം ജമുനാറാണി ടീച്ചർ അധ്യക്ഷത വഹിക്കും.
കൗൺസിലർമാരായ എം എ സുധീഷ്, കെ. ലിജേഷ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷബാന ഷാനവാസ്, തലശ്ശേരി സൗത്ത് എ ഇ ഒ ഇ.പി സുജാത, ബി പി സി - ടി.വി സഖീഷ് , ലയൺസ് ക്ലബ്ബ് പ്രതിനിധികളായ ബോബി സഞ്ജീവ്, റനിൽ മനോഹർ തുടങ്ങിയവർ പങ്കെടുക്കും. ഗാന്ധിജി യോഗം വിളിച്ചു ചേർത്ത എടവലത്ത് തറവാട്ടിൽ നിന്നും വലിയമാടാവിൽ സ്‌കൂളിലേക്ക് സ്‌മൃതി യാത്രയും നടത്തും.
രാജന്ദ്രൻ വെളിയമ്പ്ര ആവിഷ്ക്കരിക്കുന്ന സംഗീതശിൽപ്പവും അരങ്ങേറും. തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആണ് വിദ്യാലയത്തിനു വേണ്ടി ഗാന്ധിശിൽപ്പം ഒരുക്കിയത്. ശിൽപി മധുസൂദനനെ ചടങ്ങിൽ ആദരിക്കും.
വാർത്താ സമ്മേളനത്തിൽ പ്രധാനധ്യാപകൻ കെ.പി ജയരാജൻ, പി ടി എ പ്രസിഡന്റ് പി സി നിഷാന്ത്, എസ് എം സി ചെയർമാൻ എം.എ സുധീശൻ, പി ടി എ വൈസ് പ്രസിഡണ്ട് കെ. ബാബുരാജ്, എം പി ടി എ പ്രസിഡണ്ട് ബെറ്റി അഗസ്റ്റിൻ, സീനീയർ അസിസ്റ്റൻ്റ് ഇ. മിനി, മിഡ്‌ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് ബോബി സഞ്ജീവ്, രാജേന്ദ്രൻ വെളിയമ്പ്ര എന്നിവർ പങ്കെടുത്തു.
O. Chanthumenon Memorial Valimaadavil Govt. Gandhi statue ready in UP school; The amputation will be performed by Speaker Adv. A. N. Shamseer on 28th