കണ്ണൂർ:(www.panoornews.in) കണ്ണൂർ തളിപ്പറമ്പ് കാക്കാത്തോടിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. കാക്കാത്തോട് കാർ വാഷ് സ്ഥാപനത്തിലെ നാല് തൊഴിലാളികൾ താമസിക്കുന്ന മൊയ്‌തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ രണ്ടാംനിലയിലെ മുറിയിലായിരുന്നു ഇന്ന് ഉച്ചക്ക് 1.40 ഓടെ അപകടം ഉണ്ടായത്.
പാചകവാതക സിലിണ്ടർ മാറ്റിയിടുന്നതിനിടയിൽ വാതകം ചോരുകയായിരുന്നു. അൽപ്പസമയത്തിനുള്ളിൽ തീ ഉയരുകയും ചെയ്‌തു. തീയണക്കാൻ താമസക്കാർ ശ്രമിച്ചെങ്കിലും ആളിപ്പടർന്ന തോടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇവർ പുറത്തേക്ക് ഓടിപ്പോയതിനാലാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഓടുന്നതിനിടയിൽ പശ്ചിമബംഗാൾ സ്വദേശി തഹീദുലിന് (26) കാലിന് പരിക്കേറ്റു. വൻ ശബ്ദത്തോടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറി ക്കുകയും ചെയ്തു.
സംഭവമറിഞ്ഞെത്തിയ തളിപ്പറമ്പ് അഗ്നിരക്ഷാനില യത്തിലെ അസി. സ്റ്റേഷൻ ഓഫീസർമാരായ ഒ.പി ജയരാജൻ, കെ. രാജീവൻ, സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർ എം.വി അബ്ദുള്ള തുടങ്ങിയവർ ചേർന്ന് വെള്ളം ചീറ്റി തീയണച്ചു. അപ്പോഴേക്കും തീ ആളിപ്പടർന്ന് മുറിയിലെ കിടക്ക ഉൾപ്പെടെ സകല സാധനങ്ങളും കത്തിനശിച്ചിരുന്നു.
Gas cylinder explodes in rented quarters in Kannur; Accident While replacing the cylinder, the whole thing got burnt