(www.panoornews.in)കെ. കരുണാരകന്‍റെ കുടുംബത്തെ അപമാനിച്ചയാളാണ് പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെന്ന് എ.കെ ബാലൻ.
കരുണാകരന്റെ സൃമി മണ്ഡപത്തിൽ രാഹുല്‍ മാങ്കൂട്ടം പോകാത്തത് അപമാനകരമാണെന്നും എ.കെ ബാലന്‍ പറഞ്ഞു.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആഗ്രഹം പ്രകടിപ്പിച്ചു.
അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായതിനാലും സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത് എന്നുള്ളതുകൊണ്ടും ആ അഭിപ്രായത്തെ തള്ളിയില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
''കരുണാകരന്റേയും കല്യാണിണിക്കുട്ടി അമ്മയുടേയും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ മനസുകാണിക്കാത്ത രാഹുല്‍ എന്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. ഇതുപോലെ കരുണാകരനേയും കുടുംബത്തേയും മ്ലേച്ഛമായ ഭാഷയില്‍ അഭിസംബോധന ചെയ്ത ഏതെങ്കിലുമൊരു കോണ്‍ഗ്രസിന്റെ നേതാവുണ്ടോ? -എ.കെ ബാലന്‍ ചോദിച്ചു.
''കരുണകാരനെ വേട്ടയാടിയവരാണ് കോൺഗ്രസുകാർ. കോൺഗ്രസിൽ പൊട്ടിത്തെറി ഇനിയും ഉണ്ടാകും. ചേലക്കരയില്‍ ദളിത് വനിതയാണ് മത്സരിക്കുന്നത്.
വായില്‍ത്തോന്നിയതാണ് അന്‍വര്‍ പറഞ്ഞത്. ദളിത് സമൂഹത്തില്‍ നിന്ന് വന്ന കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക്കെതിരായി ഇത്രത്തോളം മ്ലേച്ഛമായ അഭിപ്രായം പറഞ്ഞ ഒരാളാണ് അന്‍വര്‍.
ആ അന്‍വറിന്റെ പിന്തുണ കോണ്‍ഗ്രസ് സ്വീകരിക്കുന്നുണ്ടോ എന്നും വ്യക്തമാക്കണം''- എ.കെ ബാലന്‍ വ്യക്തമാക്കി
Rahul is the one who insulted Karunakaran's family in Mangoota, not going to Smriti Mandap is disgraceful - AK Balan