(www.panoornews.in)നിയമാനുസൃത മണൽ ഇടപാട് നടത്തുന്നതിനിടയിൽ മണലും, വാഹനവും അന്യായമായി കസ്റ്റഡിയിലെടുത്ത് വിട്ടു നൽകാതെ മാസങ്ങളോളം പീഡിപ്പിച്ച റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടിക്കായി വിമുക്തഭടൻ സുപ്രീം കോടതിയിലേക്ക്.
നിയമ വിരുദ്ധമായി പ്രവർത്തിച്ച വില്ലേജ് ഓഫീസർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഇദ്ദേഹത്തിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കിത്ത രണമെന്നുമുള്ള പരാതി ലോകായുക്ത തള്ളിയതിനെ തുടർന്നാണ് കാര്യകാരണങ്ങൾ വേണ്ട വിധം പരിശോധിക്കാതെയുള്ള ലോകായുക്ത യുടെ തീരുമാനം പുനഃപരിശോധിക്ക ണമെന്നാവശ്യപ്പെട്ട് എരഞ്ഞോളി വടക്കുമ്പാട്ടെ പുത്തൻ പുരയിൽ എം.സുരേന്ദ്രൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഹരജി നൽകിയത്. എരഞ്ഞോളിയിലെ മുൻ വില്ലേജ് ഓഫീസർക്കെതിരെയാണ് ആക്ഷേപം. 10 വർഷം കരസേനയിലും വിരമിച്ച ശേഷം 10 വർഷം റവന്യൂ വകുപ്പിലും ജോലി ചെയ്തിരുന്ന സുരേന്ദ്രൻ ഇപ്പോൾ കായൽ മണൽ ശേഖരിച്ച് സൂക്ഷിക്കുകയും ആവശ്യക്കാർക്ക് വിതരണം ചെയ്‌തുമാണ് ജീവിക്കുന്നത്. ഇതിനായി മൈനിങ്ങ് ആൻ്റ് ജിയോളജി വകുപ്പിൽ നിന്നുള്ള ലൈസൻസുമുണ്ട്. ലൈസൻസ് പുതുക്കുന്നതിനായുള്ള എൻ.ഒ.സി അനുവദിക്കുന്നതിനും അന്നത്തെ എരഞ്ഞോളി വില്ലേജ് ഓഫിസർ വിസമ്മതിച്ചിരുന്നു. ഇതിനിടയിലാണ് ഒരു ടൺ മണലുമായി പോവുന്നതിനിടയിൽ ഇതേ വില്ലേജ് ഓഫിസറും സംഘവും സുരേന്ദ്രന്റെ മിനിലോറി തടഞ്ഞു പിടികൂടിയത്. നിരോധന ലിസ്റ്റിൽ ഉൾപെട്ട നദീതട മണലാണെന്ന് ആരോപിച്ച് വണ്ടി പിടികൂടി ധർമ്മടം പോലിസ് സ്റ്റേഷനിൽ കയറ്റിയിട്ടു. വാഹനത്തിലുള്ളത് ഏതു തരം മണലാണെന്ന് ഉറപ്പ് വരുത്താതെയായിരുന്നു നടപടി. മാസങ്ങളായി മഴയും വെയിലുമേറ്റ് വാഹനം നശിച്ചു തുടങ്ങിയതോടെ സുരേന്ദ്രൻ വിഷയം മേലധികാരികളുടെ ശ്രദ്ധയിൽ പെടുത്തി തലശേരി ആർ.ഡി.ഒ. നിർ ദ്ദേശപ്രകാരം ധർമ്മടം വില്ലേജ് ഓഫീസർ എത്തി വാഹനത്തിലുള്ള മണലിന്റെ സാമ്പിൾ എടുത്ത് പരിശോധനക്കയച്ചു.
കായൽ മണലാണെന്നായിരുന്നു പരിശോധനാ ഫലത്തിനെ തുടർന്ന് എട്ടു മാസത്തിന് ശേഷം വണ്ടി സുരേന്ദ്രന് വിട്ടു നൽകി. ഇതിനകം ടയറുകൾ ഉൾപെടെ മിനി ലോറിയുടെ മിക്ക ഭാഗങ്ങളും നശിച്ചിരുന്നു. മാനനഷ്ടവും സാമ്പത്തിക നഷ്ടവും നേരി ട്ടതിനാലാണ് ലോകായുക്തയെ സമീപിച്ചത്. എന്നാൽ തൻ്റെ ഭാഗം പരിഗണിക്കാതെ യാണ് ലോകായുക്ത ഹരജി തള്ളിയതെന്ന് സുരേന്ദ്രൻ സുപ്രീം കോടതി ചീഫ് ജസ്റ്റിനയച്ച ഹരജിയിൽ പറയുന്നു.
Ex-serviceman moves Supreme Court against revenue officer in Thalassery for impounding vehicle and destroying it during legitimate sand transactio