64-കാരൻ സുഹൃത്തിന്റെ വിശ്വാസവഞ്ചന തനിക്ക് താങ്ങനായില്ല; മരുമകളുടെ പുരുഷ സുഹൃത്തിനെ വയോധികൻ കൊന്ന് കത്തിച്ചു

64-കാരൻ സുഹൃത്തിന്റെ വിശ്വാസവഞ്ചന തനിക്ക് താങ്ങനായില്ല; മരുമകളുടെ പുരുഷ സുഹൃത്തിനെ വയോധികൻ കൊന്ന് കത്തിച്ചു
Oct 24, 2024 08:06 AM | By Rajina Sandeep

(www.panoornews.in)തമിഴ്നാട് ദിണ്ടിഗലിൽ, മരുമകളുടെ പുരുഷ സുഹൃത്തിനെ വയോധികൻ കൊന്ന് കത്തിച്ചു. കുടുംബ സുഹൃത്തായ 64കാരന്റെ വിശ്വാസവഞ്ചന തനിക്ക് താങ്ങനായില്ലെന്നാണ്, പ്രതി ഗോവിന്ദരാജ്, പിടിലായ ശേഷം പൊലീസിന് നൽകിയ മൊഴി.

മരുമകളെ, വീട്ടിലേക്ക് വിരുന്നിന് പറഞ്ഞയച്ച ശേഷം രംഗസ്വാമിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊല്ലുകായിരുന്നു. തല നിരവധി തവണ ഭിത്തിയിൽ ഇടിപ്പിച്ചാണ് മരണം ഉറപ്പാക്കിയതെന്ന് ഗോവിന്ദരാജ് പൊലീസിനോട് കുറ്റസമ്മതം നടത്തി.

പതിനേഴാം തീയതി രാത്രിയാണ് ഗുസിലിയാൻപാറ സ്വദേശി 64കാരനായ രംഗസ്വാമിയെ കാണാനില്ലെന്ന പരാതിയുമായി മകൻ യുവരാജ പൊലീസിനെ സമീപിക്കുന്നത് .

അടുത്ത സുഹൃത്തുക്കളിൽ നിന്ന് വിവരം തേടുന്നതിന്ർരെ ഭാഗമായി രംഗസ്വാമിക്ക് അടുപ്പമുണ്ടായിരുന്ന ഗോവിന്ദരാജിനെയും പൊലീസ് വിളിപ്പിച്ചു. മൊഴിയെടുക്കലിൽ പതറിയ 72കാരൻ ഒടുവിൽ പൊലീസിനെയും അമ്പരപ്പിച്ച് കുറ്റസമ്മതം നടത്തി.

ഭാര്യയുടെ മരണത്തോടെ അന്തർമുഖനായി മാറിയ രംഗസ്വാമിയെ ചീട്ട് കളിക്കാനും ഭക്ഷണം കഴിക്കാനുമായി സ്ഥിരം വീട്ടിലേക്ക് ക്ഷണിച്ചിരുന്നു ഗോവിന്ദരാജ്.

സന്ദർശനങ്ങൾക്കിടെ ഗോവിന്ദരാജിന്റെ മരുമകൾ ഈശ്വരിയുമായി രംഗസ്വാമി അടുത്തു. സൌഹൃദം അതിരുവിട്ടതായി തിരിച്ചറിഞ്ഞ ഗോവിന്ദരാജ്.

സുഹൃത്തിനെ വകവരുത്താൻ പദ്ധതി തയ്യാറാക്കി. 16ആം തീയതി രാത്രി മരുമകളെ വീട്ടിലേക്ക് പറഞ്ഞയച്ച ഗോവിന്ദരാജ്, രംഗസ്വാമിയെ വിളിച്ചുവരുത്തി.

ഈശ്വരിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ച ശേഷം മർദ്ദനം തുടങ്ങി. മരണം ഉറപ്പാകും വരെ ഭിത്തിയിൽ തലയിടിപ്പിച്ചെന്നും ഗോവിന്ദരാജ് പൊലീസിനോട് വെളിപ്പെടുത്തി.

മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി കത്തിച്ചതായും ഇയാൾ പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

The 64-year-old could not bear his friend's betrayal; The old man killed and burnt his daughter-in-law's male friend

Next TV

Related Stories
പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്നത് വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

Nov 25, 2024 03:34 PM

പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്നത് വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്നത് വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ്...

Read More >>
ന്യൂനമര്‍ദം;നാളെ മുതല്‍ കേരളത്തിൽ വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Nov 25, 2024 03:00 PM

ന്യൂനമര്‍ദം;നാളെ മുതല്‍ കേരളത്തിൽ വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ മുതല്‍ കേരളത്തിൽ വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്...

Read More >>
ആശ്വാസമേകാൻ പാർക്കോ ; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവ്

Nov 25, 2024 01:57 PM

ആശ്വാസമേകാൻ പാർക്കോ ; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവ്

വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ MRI-CT സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവർച്ച, ഡോഗ്സ് സ്ക്വോഡ് എത്തി ;പരിശോധന തുടരുന്നു

Nov 25, 2024 12:55 PM

കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവർച്ച, ഡോഗ്സ് സ്ക്വോഡ് എത്തി ;പരിശോധന തുടരുന്നു

കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവർച്ച, ഡോഗ്സ് സ്ക്വോഡ്...

Read More >>
ഓടുന്ന ട്രെയിനിൽ നിന്നും  പ്ലാറ്റ്ഫോമിലേക്ക്  ചാടി, യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്

Nov 25, 2024 12:47 PM

ഓടുന്ന ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടി, യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്

ഓടുന്ന ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടി, യുവതിക്ക് രക്ഷകരായി റെയിൽവേ...

Read More >>
Top Stories