(www.panoornews.in)ബേക്കറിയുടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം കവർന്ന കേസിലെ മുഖ്യപ്രതി കീഴടങ്ങി. ബംഗളൂരുവിൽ ബേക്കറി നടത്തുന്ന ഏച്ചൂർ കുയ്യാലി അമ്പലം റോഡിൽ പി പി മുഹമ്മദ് റഫീഖിൽ നിന്നും പണം കവർന്ന കേസിലെ സൂത്രധാരൻ ഇരിക്കൂർ പടയങ്ങോട് പുതിയപുരയിൽ ഷിനോജാ(39)ണ് ഇന്ന് കീഴടങ്ങിയത്. കഴിഞ്ഞ മാസം അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം.
കാറിൽ പുലർച്ചെ തട്ടിക്കൊണ്ടുപോയി പണം കവർന്ന ശേഷം മുഹമ്മദ് റഫീഖിനെ കാപ്പാട്ടെ വിജനസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച കാറിൻ്റെ ഉടമ ബിജോയിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കാസർക്കോട് ബദിയടുക്ക സ്വദേശി മുസമ്മിൽ, പെരുമ്പള കോളിയടുക്കം സ്വദേശി എ. അഷറഫ് എന്നിവർ ഈ കേസിൽ സി ഐ എം പി ആസാദ് മുമ്പാകെ കീഴങ്ങിയിരുന്നു. എന്നാൽ സംഭവ സമയത്ത് ഇരുവരും പത്തനം തിട്ടയിലായിരുന്നുവെന്ന് സൈബർ സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തി യിരുന്നു. കേസന്വേഷണം വഴിതിരിച്ചുവിടാൻ വാടക പ്രതികളായാണ് ഇവർ കീഴടങ്ങിയതെന്നാണ് വിവരം. ആസാദിൻ്റെ നേതൃത്വത്തിൽ അന്വേഷണം മുറുകിയതോടെയാണ് സൂത്രധാരൻ്റെ കീഴടങ്ങൽ.
ചക്കരക്കൽ സി.ഐ. ആസാദ്, എ.സി.പി, സ്ക‌്വാഡിലെ എസ്.ഐമാരായ എം.അജയൻ, പി.കെ.ഷാജി, എ.എസ്.ഐ രഞ്‌ജിത്ത്, സനേഹേഷ്, സി. പി.ഒ നാസർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.
Investigation excellence of Chakarakal police; In the case of stealing 9 lakhs from the bakery owner, the main accused surrendered and the police foiled the attempt to escape by presenting the hired accused.