മാഹി:(www.panoornews.in)ബസിലിക്ക പദവി നേടിയതിന് ശേഷം ആദ്യമായി നടന്ന തിരുനാൾ മഹോത്സവത്തിൽ ആയിരങ്ങളാണ് അനുഗ്രഹം തേടിയെത്തിയത്.
.
ഒക്ടോബർ 5 മുതൽ പതിനായിരങ്ങളാണ് അമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങാനും തിരുനാളിൽ പങ്കെടുക്കുവാനുമായി മയ്യഴിയിൽ എത്തിച്ചേർന്നത്. കഴിഞ്ഞദിവസങ്ങളിലൊക്കെ തന്നെയും നിയന്ത്രിക്കാനാവാത്ത വിധo വൻ തിരക്കാണ് അനുഭവപ്പെട്ടത്
തിരുനാളിന്റെ അവസാന ദിവസമായ ഇന്ന് രാവിലെ 10 30 ന് കണ്ണൂർ രൂപത വികാരി ജനറൽ റവ. മോൺ. ക്ലാരൻസ് പാലിയത്ത് ന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷ ദിവ്യബലി നടന്നു ദിവ്യബലിക്ക് ശേഷം ആരാധന, വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ നടന്നു.
കോഴിക്കോട് രൂപത വികാരി ജനറൽ റവ. മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം ഉച്ച കഴിഞ്ഞു 2.30 ന്. രഹസ്യ അറയിലേക്ക് മാറ്റി ശേഷം കൊടിയിറക്കിതോടെ ഒക്ടോബർ 5 ന് ആരംഭിച്ച മയ്യഴി തിരുനാൾ സമാപിച്ചു.
For 18 days, Mayyazhi was a center of devotion and Mahi Basilika, the leading pilgrimage center of India, concluded the Thirunal Mahotsava of Holy Mother Thresya Punyavati.