---
title: "യാത്രയയപ്പിന് മുമ്പ്  ദിവ്യ വിളിച്ചു, ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല ; എഡിഎമ്മുമായുണ്ടായിരുന്നത് നല്ല ബന്ധമെന്നും കലക്ടർ അരുൺ കെ വിജയൻ"
english_title: "Divya called before leaving, not invited to the ceremony; Collector Arun K Vijayan said that he had a good relationship with ADM"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/244388/divya-called-before-leaving-not-invited-to-the-ceremony-collector-arun-k-vijayan-said-that-he-had-a-good-relationship-with-adm"
published_at: "2024-10-22T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717645d128f6_67173c186d284_ddd.jpg"
keywords: []
---

# യാത്രയയപ്പിന് മുമ്പ്  ദിവ്യ വിളിച്ചു, ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല ; എഡിഎമ്മുമായുണ്ടായിരുന്നത് നല്ല ബന്ധമെന്നും കലക്ടർ അരുൺ കെ വിജയൻ

> **Lead Summary:** ****കണ്ണൂർ കളക്ടറേറ്റിൽ നടന്ന എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ അരുൺ കെ വിജയൻ. ദിവ്യ എത്തുന്നത് അറിഞ്ഞിരുന്നില്ല. ചടങ്ങിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും കളക്ടർ പറഞ്ഞു.

## Article Content

****കണ്ണൂർ കളക്ടറേറ്റിൽ നടന്ന എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ അരുൺ കെ വിജയൻ. ദിവ്യ എത്തുന്നത് അറിഞ്ഞിരുന്നില്ല. ചടങ്ങിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും കളക്ടർ പറഞ്ഞു.

എന്നാൽ ചടങ്ങിന് മുമ്പ് ദിവ്യ ഫോണിൽ വിളിച്ചിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി. കളക്ടർ ക്ഷണിച്ചതു പ്രകാരമാണ് ചടങ്ങിനെത്തിയതെന്നാണ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിലുള്ളത്. ഇത് തള്ളുന്നതാണ് കളക്ടറുടെ പ്രതികരണം.

നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ദിവസം പി പി ദിവ്യ ഫോൺ ചെയ്‌തിരുന്നു. കോൾ റെക്കോർഡ് അടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പി പി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്ന് തന്നെയാണ് മൊഴി നൽകിത്. മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയാനാകില്ലെന്നും കളക്ടർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/244388/divya-called-before-leaving-not-invited-to-the-ceremony-collector-arun-k-vijayan-said-that-he-had-a-good-relationship-with-adm)