(www.panoornews.in)ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സ്വകാര്യ ആശുപത്രിയിൽ നിന്നു ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ മുഹമ്മദ് ഇർഫാനെതിരെ കേസെടുത്തു.
പൊക്കിൾക്കൊടി വേർപെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ തന്റെ യുട്യൂബ് ചാനലിൽ ഇർഫാൻ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്.
പൊക്കിൾക്കൊടി വേർപെടുത്താൻ ഡോക്ടർമാർക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇർഫാനെ ഇതിന് അനുവദിച്ച ഡോക്ടർക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ലക്ഷക്കണക്കിനു പേരാണ് വീഡിയോ കണ്ടത്. എന്നാൽ വിവാദമായതിനു പിന്നാലെ വിഡിയോ ചാനലിൽനിന്ന് നീക്കി. ഭാര്യ ഗർഭിണിയായിരിക്കെ കുട്ടിയുടെ ലിംഗ നിർണയ പരിശോധന നടത്തുകയും വിവരങ്ങൾ ചാനലിലൂടെ പുറത്തുവിടുകയും ചെയ്തതിന് ഇർഫാനെതിരെ നേരത്തെയും നടപടി എടുത്തിരുന്നു
His wife's birth was filmed; Footage posted on channel, case against YouTuber