ആർ.എസ്.എസ് നേതാവ് ഇരിട്ടിയിലെ അശ്വനി കുമാർ വധം ; വിധി 29ലേക്ക് മാറ്റി

ആർ.എസ്.എസ് നേതാവ് ഇരിട്ടിയിലെ അശ്വനി കുമാർ വധം ; വിധി 29ലേക്ക് മാറ്റി
Oct 21, 2024 02:32 PM | By Rajina Sandeep

(www.panoornews.in)ബസിൽ യാത്ര ചെയ്യുകയായിരുന്ന ആർ.എസ്.എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വനി കുമാറിനെ (27) ബസ്സ് തടഞ്ഞിട്ട് കുത്തികൊലപ്പെടുത്തിയ കേസിന്റെ വിധി ഒക്ടോബർ 29  ലേക്ക് മാറ്റി. കേസ് പരിഗണിച്ച  ശേഷമാണ്   ഒന്നാംഅഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ്‌ ഫിലിപ്പ് തോമസാണ് വിധി 29 ലേക്ക് മാറ്റിയത്.   

പതിനാല് എൻ.ഡി.എഫ്. പ്രവർത്തകരാണ് കുറ്റാരോപിതർ.. 2005 മാർച്ച് 10ന് രാവിലെ പത്തേകാൽ മണിക്ക് കണ്ണൂരിൽ നിന്നും പേരാവൂരിലേക്ക് പോവുകയായിരുന്ന പ്രേമ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന അശ്വനി കുമാറിനെ ഇരിട്ടി പഴയഞ്ചേരി മുക്കിൽ വെച്ച് തടഞ്ഞിട്ട് ജീപ്പിലെത്തിയ പ്രതികൾ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പാരലൽ കോളേജിൽ അദ്ധ്യാപകനായിരുന്നു അശ്വിനി കുമാർ. മികച്ച പ്രഭാഷകനുമായിരുന്നു.

മയ്യിലെ കരിയാടൻ താഴത്ത് വീട്ടിൽ നൂറുൽ അമീൻ (40), പി.കെ.അസീസ് (38), ചാവശ്ശേരിയിലെ ഷരീഫ മൻസിലിൽ എം.വി. മർഷൂദ് (38), ശിവപുരത്തെ പുതിയ വീട്ടിൽ പി.എം. സിറാജ് (38), ഉളിക്കലിലെ ഷാഹിദ മൻസിലിൽ മാവിലകണ്ടി എം.കെ.യുനസ് (43), ശിവപുരം എ.പി.ഹൗസിൽ സി.പി.ഉമ്മർ (40),  ഉളിയിലെ രയരോൻ കരുവാൻ വളപ്പിൽ ആർ.കെ. അലി (45), കൊവ്വമൽ നൗഫൽ (39),  പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42),  സി.എം.വീട്ടിൽ മുസ്തഫ (47),  കീഴൂരിലെ വയ്യപ്പുറത്ത് ബഷീർ (49),  ഇരിക്കൂർ സ്വദേശികളായ മുംതാസ് മൻസിലിൽ കെ.ഷമ്മാസ് (35), കെ.ഷാനവാസ് (44), ബഷീർ (40) എന്നിവരാണ് വിചാരണ നേരിട്ടത്. .

ക്രൈംബ്രാഞ്ച് ഓഫീസർമാരായ പി.കെ. മധുസൂദനൻ, കെ.സലീം, എം.ദാമോദരൻ, ഡി.സാലി, എം.സി. കുഞ്ഞുമൊയ്തീൻ തുടങ്ങിയ വരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. 2009 ജൂലായ് 31ന്  കുറ്റപത്രം നൽകി. വിളക്കോട്ടെ മാവില വീട്ടിൽ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്.  പ്രോസിക്യൂഷന് വേണ്ടി മുൻ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ബി.പി.ശശിന്ദ്രനാണ് ഹാജരാവുന്നത്

RSS leader Ashwani Kumar of Iriti killed; Adjourned to 29

Next TV

Related Stories
കണ്ണൂരിൽ മാധ്യമ പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ

Oct 21, 2024 09:59 PM

കണ്ണൂരിൽ മാധ്യമ പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂരിൽ മാധ്യമ പ്രവർത്തകൻ തൂങ്ങി മരിച്ച...

Read More >>
പി.പി ദിവ്യയെ തള്ളി മുഖ്യമന്ത്രിയും ;  ഒരു തരത്തി സംരക്ഷിക്കില്ല,  കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

Oct 21, 2024 09:24 PM

പി.പി ദിവ്യയെ തള്ളി മുഖ്യമന്ത്രിയും ; ഒരു തരത്തി സംരക്ഷിക്കില്ല, കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; മദ്യലഹരിയിൽ ആയിരുന്ന ഡ്രൈവർ കസ്റ്റഡിയിൽ

Oct 21, 2024 07:31 PM

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; മദ്യലഹരിയിൽ ആയിരുന്ന ഡ്രൈവർ കസ്റ്റഡിയിൽ

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; മദ്യലഹരിയിൽ ആയിരുന്ന ഡ്രൈവർ...

Read More >>
കൊയിലാണ്ടിയിലെ കവർച്ചാ നാടകം; മൂന്നാം പ്രതിയായ വടകര സ്വദേശി അറസ്റ്റിൽ, പിടിയിലായത് വില്യാപ്പള്ളിയിൽ നിന്ന്

Oct 21, 2024 07:24 PM

കൊയിലാണ്ടിയിലെ കവർച്ചാ നാടകം; മൂന്നാം പ്രതിയായ വടകര സ്വദേശി അറസ്റ്റിൽ, പിടിയിലായത് വില്യാപ്പള്ളിയിൽ നിന്ന്

കൊയിലാണ്ടിയിലെ കവർച്ചാ നാടകം; മൂന്നാം പ്രതിയായ വടകര സ്വദേശി അറസ്റ്റിൽ, പിടിയിലായത് വില്യാപ്പള്ളിയിൽ...

Read More >>
മാഹിപള്ളിയിൽ നിന്നു തിരിച്ചു വരുന്നതിനിടയിൽ കാട്ടുപന്നിയുടെ ആക്രമണം; ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്

Oct 21, 2024 07:11 PM

മാഹിപള്ളിയിൽ നിന്നു തിരിച്ചു വരുന്നതിനിടയിൽ കാട്ടുപന്നിയുടെ ആക്രമണം; ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്

മാഹിപള്ളിയിൽ നിന്നു തിരിച്ചു വരുന്നതിനിടയിൽ കാട്ടുപന്നിയുടെ ആക്രമണം; ഒരു കുടുംബത്തിലെ നാല് പേർക്ക്...

Read More >>
ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 21, 2024 05:58 PM

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ...

Read More >>
Top Stories

News Roundup

Entertainment News