(www.panoornews.in)കൊയിലാണ്ടിയിലെ കവർച്ചയിൽ വൻ ട്വിസ്റ്റ്. കോഴിക്കോട് കൊയിലാണ്ടിയിലെ എ ടി എം കവർച്ചയിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ . കണ്ണിൽ മുളക് പൊടി വിതറി ബന്ദിയാക്കി പണം കവർന്നത് പ്രതികൾ നടത്തിയ നാടകമെന്നാണ് പൊലീസ് പറയുന്നത്.
പയ്യോളി സ്വദേശി സുഹൈൽ , സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. യുവാവിന്റെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം കൈ ബന്ദിയാക്കി പണം കവർന്നു എന്നതായിരുന്നു പയ്യോളി സ്വദേശിയായിട്ടുള്ള സുഹൈൽ നൽകിയ പരാതി.
ആദ്യം തന്നെ സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന കാര്യം പൊലീസ് തന്നെ സ്ഥിതീകരിച്ചിരുന്നു.
നിലവിൽ ഇപ്പോൾ പരാതിക്കാരൻ തന്നെയാണ് അറസ്റ്റിൽ ആയിട്ടുള്ളത്. പയ്യോളി സ്വദേശിട്ടുള്ള പരാതിക്കാരൻ സുഹൈലും സുഹൃത്തായ താഹയുമാണ് അറസ്റ്റിലായിട്ടുള്ളത്.
72, 40, 000 രൂപ പർദ്ദ ധരിച്ചെത്തിയ രണ്ട് സ്ത്രീകൾ കവർന്നു എന്നതായിരുന്നു പരാതി. എന്നാൽ ഈ പ്രതികൾ തന്നെ നടത്തിയ ഒരു നാടകമായിരുന്നു ഇതെല്ലം എന്നാണ് പൊലീസ് ഈ ഘട്ടത്തിൽ പറയുന്നത്.
അതുമാത്രല്ല സുഹൈലിന്റെ സുഹൃത്തായ താഹയിൽ നിന്ന് 37 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് രണ്ട്‍ പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികൾക്ക് തന്നെ ഉപയോഗിക്കാനായി പണം സൂക്ഷിച്ചിരുന്നത്. പരാതിയും കവർച്ചയും എല്ലാം പ്രതികളുടെ തന്നെ തിരക്കഥയും നാടകവുമായിരുന്നു എന്ന സ്ഥിതീകരണമാണ് പൊലീസ് ഈ ഘട്ടത്തിൽ പറയുന്നത്.
നേരത്തെ തന്നെ സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ബാക്കിയുള്ള പണം കൂടെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് .
കഴിഞ്ഞ ദിവസമാണ് എ ടി എം കൗണ്ടറുകളിൽ പണം നിറക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ച് കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവർന്നു എന്നാണ് പ്രതി പറഞ്ഞത്.
പക്ഷെ പട്ടാപ്പകൽ റോഡിൽ യുവാവിന്റെ അക്രമിക്കുന്നതോ ബന്ദിയാക്കി കവർച്ച നടത്തുന്നതോ കണ്ട ഒരു തെളിവ് പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല കാറിൽ മുഴുവൻ മുളക് പൊടി വിതറിയിട്ടുണ്ടെങ്കിലും യുവാവിന്റെ കണ്ണിലോ മറ്റോ ആയിട്ടുണ്ടായിരുന്നില്ല. ഇതാണ് സംഭവത്തിൽ പൊലീസിന് സംശയം ഉണ്ടാക്കിയത്.
കാറിന്റെ നാല് ഗ്ലാസുകളും അടഞ്ഞു കിടക്കുന്ന രീതിയിൽ ആണ് സാധാരണ ഉണ്ടാകേണ്ടത്. എന്നാൽ യുവാവിനെ കൈ കെട്ടിയ നിലയിൽ കണ്ടെത്തുമ്പോയും മുന്നിലെ ഗ്ലാസ് ശ്വാസം കയറാൻ എന്ന രീതിയിൽ താഴ്ത്തിയിട്ടിരിക്കുകയായിരുന്നു.
ഈ രണ്ട് സംശയങ്ങളാണ് പോലീസിനെ ഇത്തരത്തിലേക്ക് അന്വേഷണം കൊണ്ടുപോകാൻ കാരണമായത്. ഫോറൻസിക് സംഘത്തിന്റെയും വിരൽ അടയാള വിദഗ്ധരുടെയും സഹായത്തോടെയായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്.
സ്വകാര്യ എ ടി എമ്മിൽ പണം നിറയ്ക്കുന്ന ആളുകളാണ് പ്രതികൾ. കൊയിലാണ്ടിയിൽ നിന്ന് പത്തോളം എ ടി എമ്മിൽ പണം നിറയ്ക്കാൻ പോകുന്നതിനിടെ രണ്ട് സ്ത്രീകൾ പർദ്ദ ധരിച്ചെത്തി പണം കവർന്നു എന്നതായിരുന്നു പരാതി . ആ പരാതിയിലാണ് പരാതിക്കാർ തന്നെ അറസ്റ്റിലായിരിക്കുന്നത്.
Thief on board? A big twist in the Koilandi robbery; The accused are the complainants, arrested