ഇരിട്ടി:(www.panoornews.in) ഇരിട്ടി ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിലെ അങ്കണവാടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് പാമ്പ് അങ്കണവാടിക്ക് ഉള്ളിൽ കടന്നത് ശ്രദ്ധയിൽ പെട്ടത്.
ഉടനെ തന്നെ വനം വകുപ്പിനെ വിവരം അറിയിക്കുക ആയിരുന്നു. ആർ ആർ ടി ഡെപ്യൂട്ടി റേഞ്ചർ സൈനികുമാറിൻ്റെ നേതൃത്വത്തിൽ വനം വകുപ്പ് താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടാണ് പാമ്പിനെ പിടികൂടിയത്. രണ്ടര വർഷത്തിനുള്ളിൽ ഫൈസൽ പിടികൂടുന്ന 63മത്തെ രാജവെമ്പാലയാണിത്.
Raja Vembala at Anganwadi in Iritti