---
title: "തലശേരി പുതിയ ബസ് സ്റ്റാൻ്റിൽ യാത്രക്കാരെ വീഴ്ത്താൻ 'കെണി' ; സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട"
english_title: "'Trap' to trap passengers at Thalassery new bus stand; Don't be sad if you keep it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243775/trap-to-trap-passengers-at-thalassery-new-bus-stand-dont-be-sad-if-you-keep-it"
published_at: "2024-10-19T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67138ade68b62_Untitled-1_copy.jpg"
keywords: []
---

# തലശേരി പുതിയ ബസ് സ്റ്റാൻ്റിൽ യാത്രക്കാരെ വീഴ്ത്താൻ 'കെണി' ; സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

> **Lead Summary:** ***തലശേരി: ***തലശേരി പുതിയ ബസ് സ്റ്റാൻ്റിൽ കാൽനടയാത്രക്കാർ വളരെ സൂക്ഷിക്കണം. കാഴ്ചകൾ കണ്ട് നടക്കാമെന്ന് കരുതിയാൽ വിവരമറിയും. കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ വെള്ളം കെട്ടിക്കിടക്കുന്ന തൊഴിവാക്കാൻ പണിത ഗ്രിൽഡ് ബോക്സാണിപ്പോൾ യാത്രക്കാർക്ക് ഭീഷണിയാകുന്നത്.

## Article Content

***തലശേരി: ***തലശേരി പുതിയ ബസ് സ്റ്റാൻ്റിൽ കാൽനടയാത്രക്കാർ വളരെ സൂക്ഷിക്കണം. കാഴ്ചകൾ കണ്ട് നടക്കാമെന്ന് കരുതിയാൽ വിവരമറിയും. കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ വെള്ളം കെട്ടിക്കിടക്കുന്ന തൊഴിവാക്കാൻ പണിത ഗ്രിൽഡ് ബോക്സാണിപ്പോൾ യാത്രക്കാർക്ക് ഭീഷണിയാകുന്നത്.

ഗ്രിൽ ചെയ്ത് സ്ഥാപിച്ച ഇരുമ്പുകമ്പികൾ പലയിടത്തും പൊട്ടി കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ചില കുഴികളിൽ വെള്ളം കെട്ടികിടക്കുന്നുമുണ്ട്.

കണ്ണൊന്നു തെറ്റിയാൽ വീഴാനും സാധ്യതയേറെയാണ്. ഇത്തരത്തിൽ കുട്ടികൾക്കടക്കം പരിക്കേൽക്കുന്നുണ്ടെന്ന് ബസ് ജീവനക്കാരും പറയുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243775/trap-to-trap-passengers-at-thalassery-new-bus-stand-dont-be-sad-if-you-keep-it)