കണ്ണൂർ ജില്ലാ സ്കൂൾ കായിക മേള 21,22,23 തീയതികളിൽ തലശേരിയിൽ ; 15 സബ് ജില്ലകളിൽ നിന്നായി 2000 ത്തോളം മത്സരാർത്ഥികൾ മാറ്റുരക്കും, ഒരുക്കങ്ങൾ പൂർത്തിയായി

കണ്ണൂർ ജില്ലാ സ്കൂൾ കായിക മേള 21,22,23 തീയതികളിൽ തലശേരിയിൽ ; 15 സബ് ജില്ലകളിൽ നിന്നായി  2000 ത്തോളം മത്സരാർത്ഥികൾ മാറ്റുരക്കും, ഒരുക്കങ്ങൾ പൂർത്തിയായി
Oct 19, 2024 12:10 PM | By Rajina Sandeep

(www.panoornews.in)കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കായികമേള ഈ മാസം 21, 22, 23 തീയ്യതികളിൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.

15 സബ്ജ‌ില്ലകളിൽ നിന്ന് ഒന്നു മുതൽ മൂന്നാം സ്ഥാനം വരെ ലഭിച്ച മൽസരാർത്ഥികളും, തലശ്ശേരി സായി സെൻ്ററിൽ നിന്ന് 14 കുട്ടികളും, കണ്ണൂർ സ്പോർട്‌സ് ഡിവിഷനിൽ നിന്ന് 37 കുട്ടികളും അടക്കം 2000 ൽപരം മൽസരാർത്ഥികൾ പങ്കെടുക്കും.

21ന് രാവിലെ 6.15ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്‌ടർ കെ.എൻ ബാബു മഹേശ്വരി പ്രസാദ് പതാക ഉയർത്തുന്നതോ ടുകൂടി ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും 3000 മീറ്റർ മത്സരങ്ങൾ ആരംഭിക്കും. രാവിലെ 9.00 ന് സ്പീക്കർ അഡ്വ. എ. എൻ ഷംസീർ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.

സബ്ജ‌നിയർ, ജൂനിയർ, സീനിയർ (U/14, U/17, U/19) ആൺകുട്ടികളുടെയും പെൺകുട്ടി കളുടെയും 98 മത്സരയിനങ്ങൾ മൂന്ന് ദിവസങ്ങളിലായി ഈ മേളയിൽ നടക്കും. മത്സരത്തിന്റെ വിജയത്തിനായി സ്പീക്കർ അഡ്വ. എ. എൻ ഷംസീർ ചെയർമാനായും, തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്‌സൺ കെ.എം. ജമുന റാണി വർക്കിങ് ചെയർമാനായും, കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്‌ടർ കെ.എൻ ബാബു മഹേശ്വരി പ്രസാദിൻ്റെ നേതൃത്വത്തിൽ 11 സബ്‌കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നു. സമാപന സമ്മേളനം 23ന് വൈകുന്നേരം 4.30ന് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി. അനിത ഉദ്ഘടനം ചെയ്യും. വിജയികൾക്കുള്ള ട്രോഫികൾ കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ കെ.എൻ ബാബു മഹേശ്വരി പ്രസാദ് വിതരണം ചെയ്യും

കായികോത്സവം ഹരിത മേളയായി പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്താ സമ്മേളനത്തിൽ ബാബു മഹേശ്വരി പ്രസാദ് (വിദ്യാഭ്യാസ ഉപഡയരക്ടർ), പി.പി. മുഹമ്മദലി (ജില്ലാ സ്‌കൂൾ സ്‌പോർട്‌സ് കോ-ഓർഡിനേറ്റർ), കെ.പി. സായന്ത് (കൺവീനർ പബ്ലിസിറ്റി കമ്മിറ്റി),രജീഷ് കളിയാത്താൻ (കൺവീനർ, റിസപ്ഷൻ കമ്മിറ്റി),

ടി.രജില, പി.പി ഉദയകുമാർ എന്നിവർ പങ്കെടുത്തു.

Kannur District School Sports Fair on 21st, 22nd and 23rd at Thalassery; Around 2000 contestants from 15 sub-districts will compete, preparations are complete

Next TV

Related Stories
കടവത്തൂർ  സ്വദേശികൾ സഞ്ചരിച്ച  കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു  വീണു ; വൻ അപകടം ഒഴിവായി

Nov 25, 2024 08:29 PM

കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു ; വൻ അപകടം ഒഴിവായി

കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു ...

Read More >>
പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്നത് വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

Nov 25, 2024 03:34 PM

പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്നത് വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്നത് വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ്...

Read More >>
ന്യൂനമര്‍ദം;നാളെ മുതല്‍ കേരളത്തിൽ വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Nov 25, 2024 03:00 PM

ന്യൂനമര്‍ദം;നാളെ മുതല്‍ കേരളത്തിൽ വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ മുതല്‍ കേരളത്തിൽ വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്...

Read More >>
ആശ്വാസമേകാൻ പാർക്കോ ; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവ്

Nov 25, 2024 01:57 PM

ആശ്വാസമേകാൻ പാർക്കോ ; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവ്

വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ MRI-CT സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവർച്ച, ഡോഗ്സ് സ്ക്വോഡ് എത്തി ;പരിശോധന തുടരുന്നു

Nov 25, 2024 12:55 PM

കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവർച്ച, ഡോഗ്സ് സ്ക്വോഡ് എത്തി ;പരിശോധന തുടരുന്നു

കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവർച്ച, ഡോഗ്സ് സ്ക്വോഡ്...

Read More >>
Top Stories