എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയി ലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹർജിയിൽ പറയുന്നു. തൻ്റെ പ്രസംഗം സദ്ദുദ്ദേശപരമായിരു ന്നുവെന്നും ജാമ്യ ഹർജിയിലുണ്ട്.
നവീൻ ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങളാണ് ഹർജിയിൽ ദിവ്യ ഉന്നയിക്കുന്നത്. ഫയലുകൾ വെച്ചു താമസിപ്പിക്കുന്നു എന്ന പരാതി നേരത്തെയും നവീനെതിരെയുണ്ട്. പ്രശാന്തൻ മാത്രമല്ല, ഗംഗാധരൻ എന്നയാളും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്ന് ദിവ്യ ജാമ്യാപേക്ഷയിൽ വെളിപ്പെടുത്തുന്നു. ഫയൽ നീക്കം വേഗത്തിൽ വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്‌തത്. അന്വേഷണത്തിൽ നിന്ന് താൻ ഒളിച്ചോടില്ലെന്നും ദിവ്യ പറയുന്നു. മുൻകൂർ ജാമ്യം അനുവദിക്കണമെന്നും, ഗുരുത രാവസ്ഥയിലുള്ള അച്ഛൻ അടക്കം വീട്ടിലുണ്ട്. ഇത്തരം സാഹചര്യങ്ങൾ പരിശോധിക്കണമെന്നും ജാമ്യാപേക്ഷയിൽ ദിവ്യ ആവശ്യപ്പെടുന്നു. എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗം തെളിവായി കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
His father, who is in critical condition, is at home; PP Divya Thalassery in the Principal Sessions Court with the demand to grant anticipatory bail