പാനൂർ:(www.panoornews.in) പാനൂർ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാരികൾക്കും അപകടഭീഷണിയുയർത്തി പാനൂർ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം.
കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കോൺക്രീറ്റ് പൊട്ടി വീഴുന്നത് പതിവാണ്. കൂടാതെ പലയിടങ്ങളിലും ചോർച്ചയുമുണ്ട്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നഗരസഭാധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു.
വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് ഈ കെട്ടിടത്തിന് താഴെ ബസ് കാത്തു നിൽക്കുന്നത്. ഈ കോംപ്ലക്സിന്റെ രൂപം മാറ്റം നഗരസഭ ആസ്ഥാന മന്ദിരം പണിയാൻ നഗരസഭ തീരുമാനിച്ചെങ്കിലും കിഫ്ബി ഫണ്ട് ലഭിക്കാതായതോടെ ഈ തീരുമാനത്തിൽ നിന്ന് നഗരസഭ പിൻമാറുകയായിരുന്നു.
2005 ജൂലൈ 30നാണ് പാനൂർ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തത്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഒരപകടത്തിനായി കാത്ത് നിൽക്കണോയെന്നാണ് ബസ് സ്റ്റാൻഡിലെ വ്യാപാരികൾ ചോദിക്കുന്ന
Ceiling collapses in Panur Bustant shopping complex; Traders and travelers in fear