---
title: "നൃത്താധ്യാപകൻ പാറാട്ടെ  അനിൽകുമാർ ഇനി ഓർമ്മ ; വിയോഗം വിശ്വസിക്കാനാകാതെ ശിഷ്യരും, ബന്ധുക്കളും"
english_title: "Dance teacher Paratte Anilkumar is no more; students and relatives cannot believe his passing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250801/dance-teacher-paratte-anilkumar-is-no-more-students-and-relatives-cannot-believe-his-passing"
published_at: "2024-11-21T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ed88116106_Untitled-4_copy.jpg"
keywords: []
---

# നൃത്താധ്യാപകൻ പാറാട്ടെ  അനിൽകുമാർ ഇനി ഓർമ്മ ; വിയോഗം വിശ്വസിക്കാനാകാതെ ശിഷ്യരും, ബന്ധുക്കളും

> **Lead Summary:** **പാനൂർ :**മൂന്ന് പതിറ്റാണ്ടിലേറെയായി നൃത്താധ്യാപകനായി പ്രവർത്തിച്ചു വരികയായിരുന്ന പാറാട്ടെ അനിൽകുമാർ നിര്യാതനായി. കരാട്ടെ അധ്യാപകൻ, മിമിക്രി കലാകാരൻ എന്നീ മേഖലയിൽ പ്രവർത്തിച്ച് നൃത്ത രംഗത്തേക്ക് കടന്ന അനിൽകുമാർ മികച്ച ക്ലാസിക്കൽ ഡാൻസ് അധ്യാപകൻ കൂടിയായിരുന്നു.

## Article Content

**പാനൂർ :**മൂന്ന് പതിറ്റാണ്ടിലേറെയായി നൃത്താധ്യാപകനായി പ്രവർത്തിച്ചു വരികയായിരുന്ന പാറാട്ടെ അനിൽകുമാർ നിര്യാതനായി. കരാട്ടെ അധ്യാപകൻ, മിമിക്രി കലാകാരൻ എന്നീ മേഖലയിൽ പ്രവർത്തിച്ച് നൃത്ത രംഗത്തേക്ക് കടന്ന അനിൽകുമാർ മികച്ച ക്ലാസിക്കൽ ഡാൻസ് അധ്യാപകൻ കൂടിയായിരുന്നു.

കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നൂറ് കണക്കിന് ശിഷ്യഗണങ്ങളെ സൃഷ്ട‌ിച്ച മികച്ച നൃത്താധ്യാപകനായിരുന്ന അനിൽകുമാർ സ്ക്കൂൾ കലോത്സവ വേദികളിലെ നിറസാന്നിധ്യമായിരുന്നു.

പാനൂർ നവരസം ഡാൻസ് അക്കാദമിയുടെ ഡയരക്ടർ ആയി പ്രവൃത്തിച്ചു വരികയായിരുന്നു. പരേതനായ കുഞ്ഞാണ്ടി പണിക്കരുടെയും നളിനിയുടെയും മകനാണ്.

ഭാര്യ :പ്രസന്ന ( കണ്ണംകോട് അങ്കണവാടി )

മക്കൾ :സനിഷ്‌മ, അസ്നേഷ് (നർത്തകൻ), അഭിനവ്  . 

മരുമക്കൾ: അനസ്യ, രജിഷ് (മട്ടന്നൂർ) അതീർത്ഥ

സഹോദരങ്ങൾ: രജിന, രാഗേഷ് ( കണ്ണൂർ സെൻട്രൽ ജയിൽ എഫ്. എഫ് യുനിറ്)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250801/dance-teacher-paratte-anilkumar-is-no-more-students-and-relatives-cannot-believe-his-passing)