---
title: "ട്രാഫിക് സിഗ്നൽ ലൈറ്റ്  പുനർനിർമ്മിക്കാനുള്ള നീക്കം  തടയും ; പാനൂരിൽ നാളെ ബഹുജന കൂട്ടായ്മ"
english_title: "The move to reconstruct the traffic signal light will be stopped; Mass gathering in Panur tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250904/the-move-to-reconstruct-the-traffic-signal-light-will-be-stopped-mass-gathering-in-panur-tomorrow"
published_at: "2024-11-21T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f48224e57c_Untitled-2_copy.jpg"
keywords: []
---

# ട്രാഫിക് സിഗ്നൽ ലൈറ്റ്  പുനർനിർമ്മിക്കാനുള്ള നീക്കം  തടയും ; പാനൂരിൽ നാളെ ബഹുജന കൂട്ടായ്മ

> **Lead Summary:** **പാനൂർ : **ഗതാഗത കുരുക്കില്ലാത്ത പാനൂരിനെ ഗതാഗത കുരുക്കിലേക്ക് തള്ളി വിടാൻ 'ഉപയോഗശൂന്യമായ ട്രാഫിക് സിഗ്നൽലൈറ്റ്

## Article Content

**പാനൂർ : **ഗതാഗത കുരുക്കില്ലാത്ത പാനൂരിനെ ഗതാഗത കുരുക്കിലേക്ക് തള്ളി വിടാൻ 'ഉപയോഗശൂന്യമായ ട്രാഫിക് സിഗ്നൽലൈറ്റ്

പുനർസ്ഥാപിക്കാനുള്ള ഭരണാധികാരികളുടെ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്

വ്യാപാരി, ചുമട്, മോട്ടോർ തൊഴിലാളി, പൊതുജന കൂട്ടായ്മ‌യയോഗം

നാളെ 10:30 ന് പാനൂർ വ്യാപാരി ഭവനിൽ ചേരും.

പാനൂർ ടൗണിലെ വ്യാപാരികളെയും മോട്ടോർ തൊതൊഴിലാളികളെയും ചുമട്ടുതൊഴിലാളികളെയും ടൗണിൽ വന്നു പോകുന്ന പൊതുജനങ്ങളെയും വളരെ പ്രയാസത്തിലാക്കിയ സിഗ്നൽ സംവിധാനം കഴിഞ്ഞ ദിവസം തകരാറിലായിരുന്നു.

ഇതിനുശേഷം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്ത ഒരു അവസ്ഥ നിലനിൽക്കുകയായിരുന്നു. എന്നാൽ സിഗ്നൽ സംവിധാനം വീണ്ടും സ്ഥാപിച്ചുകൊണ്ട് ജനജീവിതം ദുസഹമാക്കി മാറ്റുന്ന അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് യോഗം ചേരുന്നത്.

സിഗ്നൽ സംവിധാനം പുന:സ്ഥാപിക്കാനുള്ള നീക്കം ചെറുക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250904/the-move-to-reconstruct-the-traffic-signal-light-will-be-stopped-mass-gathering-in-panur-tomorrow)