---
title: "ശാസ്ത്ര -  കലാമേളകളിൽ മിന്നും  വിജയം ;   ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ വിദ്യാർത്ഥികൾ ചമ്പാട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി."
english_title: "A resounding success in the science and art festivals; Chambad West UP School students performed joyfully in Chambad town"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250922/a-resounding-success-in-the-science-and-art-festivals-chambad-west-up-school-students-performed-joyfully-in-chambad-town"
published_at: "2024-11-21T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f60e21ad3c_Untitled-3_copy.jpg"
keywords: []
---

# ശാസ്ത്ര -  കലാമേളകളിൽ മിന്നും  വിജയം ;   ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ വിദ്യാർത്ഥികൾ ചമ്പാട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

> **Lead Summary:** **ചമ്പാട്:** വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വിജയാഹ്ലാദ റാലി നടത്തിയത്. 2024 - 25 അധ്യയന വർഷത്തെ കലാ- ശാസ്ത്രമേളകളിൽ മിന്നും വിജയം സ്വന്തമാക്കിയ ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി.

## Article Content

**ചമ്പാട്:** വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വിജയാഹ്ലാദ റാലി നടത്തിയത്. 2024 - 25 അധ്യയന വർഷത്തെ കലാ- ശാസ്ത്രമേളകളിൽ മിന്നും വിജയം സ്വന്തമാക്കിയ ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി.

സബ് ജില്ലാ കലോത്സവത്തിൽ എൽ പി ജനറൽ ചാമ്പ്യന് ഷിപ്പ്, എൽ പി അറബിക് റണ്ണർ അപ്പ്, യുപി അറബിക് ചാമ്പ്യന്ഷിപ്പ്, യു.പി ജനറൽ റണ്ണറപ്പ്, യുപി സംസ്കൃതം സെക്കൻറ് റണ്ണറപ്പ്, ശസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ ശാസ്ത്രം, ഗണിതം,

സാമൂഹ്യ ശാസ്ത്രം പ്രവർത്തന പരിചയ മേളയിൽ ചാമ്പ്യന്ഷിപ്പ്, യു.പി വിഭാഗം പ്രവൃത്തി പരിചയമേളയിൽ ചാമ്പ്യന്ഷിപ്പ്, യു പി സയൻസ് റണ്ണറപ്പ്, യു പി മാത്സ് റണ്ണറപ്പ്, യു പി സോഷ്യൽ സെക്കൻ്റ് റണ്ണറപ്പ് സ്ഥാനങ്ങളും ചമ്പാട് വെസ്റ്റ് യൂ പി സ്വന്തമാക്കി.

പി.ടി.എ പ്രസി.കെ. നിഷാദ്, മദർ പി ടി എ പ്രസി.നസീറ, പിടിഎ എക്സി.അംഗം നസീർ ഇടവലത്ത്, ടി.കെ ഫൈസൽ, വിനോദൻ, പ്രധാനധ്യാപകൻ വി.പി രജിലേഷ്, അധ്യാപകരായ അലി, സുർജിത്ത്, രനില, അനൂപ്, ഉമേഷ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250922/a-resounding-success-in-the-science-and-art-festivals-chambad-west-up-school-students-performed-joyfully-in-chambad-town)