ഇരിട്ടിയിലെ ആർ എസ് എസ് നേതാവ് അശ്വിനികുമാർ വധക്കേസ് ; വിധി 21ലേക്ക് മാറ്റി

ഇരിട്ടിയിലെ ആർ എസ് എസ് നേതാവ് അശ്വിനികുമാർ വധക്കേസ് ; വിധി 21ലേക്ക് മാറ്റി
Oct 14, 2024 02:06 PM | By Rajina Sandeep

(www.panoornews.in)  ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ആർ.എസ്.എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വനി കുമാറിനെ (27) ബസ്സ് തടഞ്ഞിട്ട് കുത്തികൊലപ്പെടുത്തിയ കേസിന്റെ വിധി ഒക്ടോബർ 21 ലേക്ക് മാറ്റി. വിചാരണ ഒന്നാംഅഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ്‌ ഫിലിപ്പ് തോമസ്‌ ആണ് കേസ് പരിഗണിക്കുന്നത്.

പതിനാല് എൻ.ഡി.എഫ്. പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2005 മാർച്ച് 10ന് രാവിലെ പത്തേകാൽ മണിക്ക് കണ്ണൂരിൽ നിന്നും പേരാവൂരിലേക്ക് പോവുകയായിരുന്ന പ്രേമ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന അശ്വനി കുമാറിനെ ഇരിട്ടി പഴയഞ്ചേരി മുക്കിൽ വെച്ച് തടഞ്ഞിട്ട് ജീപ്പിലെത്തിയ പ്രതികൾ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

പാരലൽ കോളേജിൽ അദ്ധ്യാപകനായിരുന്നു അശ്വിനി കുമാർ. മയ്യിലെ കരിയാടൻ താഴത്ത് വീട്ടിൽ നൂറുൽ അമീൻ (40), പി.കെ.അസീസ് (38), ചാവശ്ശേരിയിലെ ഷരീഫ മൻസിലിൽ എം.വി. മർഷൂദ് (38), ശിവപുരത്തെ പുതിയ വീട്ടിൽ പി.എം. സിറാജ് (38), ഉളിക്കലിലെ ഷാഹിദ മൻസിലിൽ മാവിലകണ്ടി എം.കെ.യുനസ് (43), ശിവപുരം എ.പി.ഹൗസിൽ സി.പി.ഉമ്മർ (40), ഉളിയിലെ രയരോൻ കരുവാൻ വളപ്പിൽ ആർ.കെ. അലി (45), കൊവ്വമൽ നൗഫൽ (39), പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42), സി.എം.വീട്ടിൽ മുസ്തഫ (47), കീഴൂരിലെ വയ്യപ്പുറത്ത് ബഷീർ (49), ഇരിക്കൂർ സ്വദേശികളായ മുംതാസ് മൻസിലിൽ കെ.ഷമ്മാസ് (35), കെ.ഷാനവാസ് (44), ബഷീർ (40) എന്നിവരാണ് കേസിലെ പ്രതികൾ. ക്രൈംബ്രാഞ്ച് ഓഫീസർമാരായ പി.കെ. മധുസൂദനൻ, കെ.സലീം, എം.ദാമോദരൻ, ഡി.സാലി, എം.സി. കുഞ്ഞുമൊയ്തീൻ തുടങ്ങിയ വരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. 2009 ജൂലായ് 31ന് കുറ്റപത്രം നൽകി.

വിളക്കോട്ടെ മാവില വീട്ടിൽ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി മുൻ ജില്ലാ ഗവ. പ്ലീഡർ അഡ്വ.ബി.പി.ശശീന്ദ്രനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു.

കൊലപാതകത്തിന് ശേഷം ഇരിട്ടി മേഖലകളിൽ വ്യാപാര സ്ഥാപനങ്ങൾ തീവെച്ച് നശിപ്പിച്ചതുൾപ്പെടെ ഒട്ടേറെ അക്രമ സംഭവങ്ങളും നടന്നിരുന്നു. നേരത്തെ ഒന്നാം അഡീഷണൽ ജില്ലാ കോടതി പരിഗണിച്ചു വന്ന കേസാണിത്. പ്രതികൾക്ക് വേണ്ടി അഡ്വ. പി.സി. നൗഷാദാണ് ഹാജരാവുന്നത്.

Iriti RSS leader Ashwinikumar murder case; Adjourned to 21

Next TV

Related Stories
സ്വർണക്കവർച്ചയിൽ സിനിമാക്കഥകളെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത്  കണ്ണൂർ  സെൻട്രൽ ജയിലിൽ നിന്നും ; സംവിധാന  പാളിച്ചയിൽ ഒമ്പതുപേര്‍ കൂടി പിടിയിൽ

Nov 26, 2024 08:26 PM

സ്വർണക്കവർച്ചയിൽ സിനിമാക്കഥകളെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ; സംവിധാന പാളിച്ചയിൽ ഒമ്പതുപേര്‍ കൂടി പിടിയിൽ

സ്വർണക്കവർച്ചയിൽ സിനിമാക്കഥകളെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും...

Read More >>
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ  ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം.

Nov 26, 2024 03:25 PM

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന്...

Read More >>
ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല, കോഴിക്കോട് ലോഡ്ജിൽ യുവതി മരിച്ച നിലയിൽ

Nov 26, 2024 03:14 PM

ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല, കോഴിക്കോട് ലോഡ്ജിൽ യുവതി മരിച്ച നിലയിൽ

ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല, കോഴിക്കോട് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ...

Read More >>
പതിനെട്ടാം പടിയിൽ പൊലീസിൻ്റെ  ഫോട്ടോഷൂട്ട് ;  എഡിജിപി റിപ്പോർട്ട് തേടി

Nov 26, 2024 02:43 PM

പതിനെട്ടാം പടിയിൽ പൊലീസിൻ്റെ ഫോട്ടോഷൂട്ട് ; എഡിജിപി റിപ്പോർട്ട് തേടി

ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാവുന്നു....

Read More >>
നവീന്‍ ബാബുവിൻ്റെ മരണം ;  തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹർജിയിൽ ഡിസംബർ 3ന് വിധി

Nov 26, 2024 02:35 PM

നവീന്‍ ബാബുവിൻ്റെ മരണം ; തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹർജിയിൽ ഡിസംബർ 3ന് വിധി

തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹർജിയിൽ ഡിസംബർ 3ന്...

Read More >>
Top Stories