മക്കളുടെ പീഡനത്തില്‍ മനംമടുത്ത് മാതാപിതാക്കള്‍ ജീവനൊടുക്കി, ആത്മഹത്യകുറിപ്പ് കണ്ടെത്തി

മക്കളുടെ പീഡനത്തില്‍ മനംമടുത്ത് മാതാപിതാക്കള്‍ ജീവനൊടുക്കി, ആത്മഹത്യകുറിപ്പ് കണ്ടെത്തി
Oct 11, 2024 08:07 AM | By Rajina Sandeep

(www.panoornews.in)  മക്കളുടെ പീഡനത്തില്‍ മനംമടുത്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു . ഹസാരിറാം ബിഷ്‌ണോയി (70), ഭാര്യ ചവാലി ദേവി (68) എന്നിവരാണ് വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ചാടി ജീവനൊടുക്കിയത് .

രാജസ്ഥാനിലെ നഗ്വാറില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സ്വത്തിനെച്ചൊല്ലി മക്കള്‍ ഭക്ഷണം പോലും നല്‍കാതെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. നഗ്വാറിലെ കര്‍ണി കോളനിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്. രാജേന്ദ്ര, സുനില്‍, മഞ്ജു, സുനിത എന്നിവരാണ് മക്കള്‍. മക്കളായ രാജേന്ദ്രയും സുനിലും തങ്ങളെ മര്‍ദിച്ചിരുന്നതായി ഇവരും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. മരുമക്കളായ രോഷ്‌നിയും അനിതയും കൊച്ചുമകന്‍ പ്രണവും ഉപദ്രവിച്ചിരുന്നു.

സ്വത്ത് മക്കളുടെ പേരില്‍ എഴുതി നല്‍കണമെന്നായിരുന്നു ആവശ്യം. ഭക്ഷണം പോലും നല്‍കാതെയായിരുന്നു പീഡനം. പാത്രമെടുത്ത് ഭീക്ഷയാചിക്കാനാണ് മകന്‍ സുനില്‍ പറഞ്ഞത്. ഭക്ഷണം നല്‍കില്ലെന്നും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തില്‍ പറയുന്നു.

ഉറങ്ങുമ്പോള്‍ മക്കള്‍ കൊലപ്പെടുത്തുമെന്ന് ഭയപ്പെട്ടിരുന്നതായും ഇവര്‍ കത്തില്‍ പറയുന്നു. രണ്ട് ദിവസമായി ഹസാരിറാമിനേയും ചവാലിയേയും പുറത്തുകാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ മകനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മകന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വീട്ടില്‍ എത്തി പരിശോധിക്കുമ്പോള്‍ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തുകയായിരുന്നു.

വീടിന്റെ ഭിത്തിയില്‍ പതിപ്പിച്ച നിലയിലായിരുന്നു ആത്മഹത്യാക്കുറിപ്പ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Fed up with their children's torture, the parents committed suicide and found a suicide note

Next TV

Related Stories
ബോംബും, ആയുധങ്ങൾക്കുമായി  വളയത്ത് പൊലീസ് റെയിഡ്

Jul 8, 2025 04:03 PM

ബോംബും, ആയുധങ്ങൾക്കുമായി വളയത്ത് പൊലീസ് റെയിഡ്

ബോംബും, ആയുധങ്ങൾക്കുമായി വളയത്ത് പൊലീസ്...

Read More >>
കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 5000 ഫലവൃക്ഷത്തൈ നട്ടു

Jul 8, 2025 01:17 PM

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 5000 ഫലവൃക്ഷത്തൈ നട്ടു

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 5000 ഫലവൃക്ഷത്തൈ...

Read More >>
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി  ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

Jul 8, 2025 12:14 PM

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം...

Read More >>
കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ;  നാളത്തെ ദേശീയ  പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും  മന്ത്രി കെബി ഗണേഷ്കുമാർ.

Jul 8, 2025 12:12 PM

കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ; നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും മന്ത്രി കെബി ഗണേഷ്കുമാർ.

കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ; നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും മന്ത്രി കെബി...

Read More >>
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 8, 2025 10:22 AM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ...

Read More >>
മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം,  അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

Jul 8, 2025 09:17 AM

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു...

Read More >>
Top Stories

News Roundup

//Truevisionall