പന്ന്യന്നൂർ:(www.panoornews.in) പന്ന്യന്നൂർ പഞ്ചായത്തും, ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റും സംയുക്തമായി ആരോഗ്യ- ശുചിത്വ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ ബോധവത്ക്കരണ ക്ലാസിൽ പങ്കെടുത്തു.
മലബാർ ക്യാൻസർ സെൻ്ററുമായി സഹകരിച്ച് പന്ന്യന്നൂർ പഞ്ചായത്ത് നടപ്പാക്കുന്ന കാൻസർ വിമുക്ത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് സ്കൂളിൽ ആരോഗ്യ - ശുചിത്വ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എംവി ബീന ഉദ്ഘാടനം ചെയ്തു.
ക്യാൻസർ സെൻ്ററിലെ അസി. പ്രൊഫസർ ഡോ.ഫിൻസ് എം ഫിലിപ്പ് ക്ലാസെടുത്തു. പ്രിൻസിപ്പൽ ജെ. ഇന്ദിര അധ്യക്ഷയായി. ഹെൽത്ത് ഇൻസ്പെക്ടർ സിനി സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി. ഷാജി സ്വാഗതവും, വളണ്ടിയർ ഷാന നന്ദിയും പറഞ്ഞു.
Cancer awareness campaign continues in Pannyannur panchayat; An awareness class was organized at Chotavoor Higher Secondary School, Champat