(www.panoornews.in) അന്താരാഷ്ട്ര ചന്ദനമാഫിയ സംഘത്തിലെ സുപ്രധാന കണ്ണികള്‍ തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായി. എട്ടംഗസംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഏഴുപേര്‍ അറസ്റ്റിലായി . ഇവരില്‍ നിന്ന് 2.600 കിലോഗ്രാം ചെത്തിയൊരുക്കിയ ചന്ദനവും 18 കിലോഗ്രാം ചീളുകളും പിടികൂടി.
ചന്ദനം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ഓലയമ്പാടി പെരുവാമ്പയിലെ പി.വി.നസീര്‍ (43), പെരുന്തട്ടയിലെ വത്സന്‍ രാമ്പേത്ത് (43) എം.ചിത്രന്‍ (42), കുവപ്രത്ത് ശ്രീജിത്ത്(37), പാണപ്പുഴയിലെ ബാലകൃഷ്ണന്‍(48), ചന്ദ്രന്‍(62), മാതമംഗലത്തെ സവിന്‍ വിസ്വനാഥന്‍(25) എന്നിവരാണ് പിടിയിലായത്.
മാതമംഗലത്തെ ജിഷ്ണു(25)ആണ് ഓടിരക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി.രതീശന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ശ്രീജിത്തിന്റെയും ചിത്രന്റെയും കയ്യില്‍ നിന്നാണ് ചന്ദനം പിടികൂടിയത്.
വനംവകുപ്പ് എസ്എഫ്ഒ മാരായ സി.പ്രദീപന്‍, എം.രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ജിജേഷ്, നികേഷ്, മുഹമ്മദ് ഷാഫി, മിന്നു ടോമി, മനോജ് വര്‍ഗീസ്, ഡ്രൈവര്‍ പ്രദീപന്‍ എന്നിവരും പ്രതികളെ പിടികുടിയ സംഘത്തില്‍ ഉണ്ടായിരുന്നു
Important links in the sandalwood mafia have been caught by Thaliparam forest