(www.panoornews.in)ഉപജില്ലാ ശാസത്രമേളയില്‍ എത്തുന്നവർക്കായി സ്വാദൂറും തട്ടുകട ഒരുക്കി കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂൾ ചൊക്ലി ഉപജില്ലാ ശാസ്ത്രമേളയോട് അനുബന്ധിച്ചാണ് സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ വിദ്യാലയ മുറ്റത്ത് തട്ടുകട ഒരുക്കിയത്.
ഈ തട്ടുകടയില്‍ നിന്നും കിട്ടുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇവര്‍ ഉപയോഗിക്കുക ഇത് ആദ്യമായല്ല ഇവര്‍ ഇത്തരത്തില്‍ തട്ടുകട നടത്തുന്നത് കഴിഞ്ഞ വര്‍ഷം സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായും തട്ടുകട ഒരുക്കിയിരുന്നു.
പാനൂർ നഗരസഭ കൗൺസിലർ കെ.കെ. മിനി തട്ടുടെ ഉദ്ഘാടനം ചെയ്തു എണ്ണക്കടികളും ജ്യൂസും ചായയും ഓംലറ്റും മോരും ഉള്‍പ്പെടെ 15 ഓളം വിഭവങ്ങളാണ് കുഞ്ഞു തട്ടുകടയില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരിക്കുന്നത്.
എണ്ണക്കടികള്‍ വീടുകളില്‍ നിന്നും പാചകം ചെയ്ത് വിദ്യാർത്ഥികൾ കൊണ്ടു വന്നതാണ്.. ഓംലറ്റ് ആവശ്യാനുസരണം ഉണ്ടാക്കി നല്‍കുകയാണ് ചെയ്യുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേളയുടെ ഭാഗമായി ഒരുക്കിയ തട്ടുകടയുടെ പിന്നില്‍ 100 ഓളം വരുന്ന എന്‍ എസ് എസ് വിദ്യാര്‍ത്ഥികളാണ്. കരിയാട് നമ്പ്യാര്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും യു പി സ്‌കൂളിലുമായാണ് ശാസ്ത്രമേള നടക്കുന്നത്.
Kariyad Nambiars Higher Secondary School has prepared a stall for those coming to the Upazila Sasatra Mela.