പാറാട്: (www.panoornews.in)പി ആർ എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുന്നോ ത്തുപറമ്പ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഹരിത കർമ്മ സേനയ്ക്കൊപ്പം എന്ന പരിപാടി നടത്തി.
ഹരിത കർമ്മ സേന പ്രവർത്തകർക്കൊപ്പം എൻഎസ്എസ് വളണ്ടിയേഴ്സ് വീടുകൾ സന്ദർശിക്കുകയും മാലിന്യങ്ങൾ വേർതിരിക്കുന്ന രീതികൾ മനസ്സിലാക്കുകയുംചെയ്തു. കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലത പരിപാടി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം മഹിജ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മിനി കെ.ടി ആമുഖ ഭാഷണം നടത്തി.
ശുചിത്വ മിഷൻ കോ ഡിനേറ്റർ സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.ഏഴാം വാർഡ് മെമ്പർ അദ്വൈത, ഫൈസൽ, കൊളവല്ലൂർ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. രൂപ ടി.എം,സ്റ്റാഫ് പ്രതിനിധി വത്സരാജ് മണലാട്ട് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
എൻഎസ്എസ് വളണ്ടിയർമാരായ അലൻ കെ അനിൽ സ്വാഗതവും ആൻലിയ നന്ദിയും പറഞ്ഞു.ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ആദരിച്ചു.
with Harita Karmasena. N. S. S and students