(www.panornews.in) അന്ത്യോദയ അന്നയോജന (മഞ്ഞ), മുൻഗണന (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളുടെ റേഷൻ മസ്റ്ററിങ് സമയ പരിധി നീട്ടി. ഒരു മാസത്തേക്ക് കൂടി നീട്ടുകയാണ് ചെയ്തത്.കുറുക്കോളി മൊയ്തീൻ എം എൽ എയുടെ ആവശ്യപ്രകാരം ഭക്ഷ്യ സപ്ലയ്സ് വകുപ്പ് മന്ത്രി നീട്ടി കൊടുത്തിരിക്കുകയാണ്.
കിടപ്പു രോഗികള്‍ക്കും അഞ്ചു വയസിന് താഴെയുള്ള റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് എം.എല്‍.എ ആവശ്യം ഉന്നയിച്ചത്.
കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ ചെന്നാല്‍ മാത്രമേ മസ്റ്ററിങ് നടത്താന്‍ സാധിക്കുകയുള്ളൂ. അത് പൂര്‍ത്തിയാക്കാത്ത ഇടങ്ങളില്‍ അതിനുള്ള സംവിധാനം ഉണ്ടാക്കണം.
അഞ്ചു വയസ്സിന് താഴെ പ്രായമുണ്ടായിരുന്നപ്പോള്‍ പേര് ചേര്‍ക്കപ്പെട്ട കുട്ടികളുടെ വിരലടയാളം പ്രായം കൂടിയപ്പോള്‍ വ്യത്യാസം കാണിക്കുന്നതിനാല്‍ മസ്റ്ററിങ് നടത്താന്‍ സാധിക്കുന്നില്ല. ഇവ ചൂണ്ടിക്കാട്ടിയാണ് റേഷന്‍ മസ്റ്ററിങ്ങിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിവേദനം നല്‍കിയത്.
Mustering deadline extended for yellow and pink ration card members