(www.panoornews.in) തിരുവോണം ബമ്പർ നടുക്കെടു പ്പിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ടിക്കറ്റ് വിൽപ്പനയിൽ വൻ കുതിപ്പ്. 25 കോടി രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. ഉച്ചക്ക് 2 മണിയ്ക്കാണ് ഭാഗ്യശാലികളെ കണ്ടെത്തുക. 25 കോടി രൂപയുടെ ഒന്നാം സമ്മാനം, 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
മണിക്കൂറുകൾ കഴിഞ്ഞാൽ ആ ഭാഗ്യശാലിയെ അറിയാം. ഭാഗ്യന്വേഷികളുടെ എണ്ണവും ഇത്തവണ റെക്കോഡ് സൃഷ്ടിച്ചേക്കുമെ ന്നാണ് വ്യക്തമാകുന്നത്.
ഇതിനകം എഴുപത് ലക്ഷത്തി ഏഴുപതിനായിരത്തിലധികം ടിക്കറ്റാണത്രെ തിങ്കളാഴ്ച വരെ വിറ്റുപോയത്. അവസാന കണക്കെത്തുമ്പാൾ അടിച്ച ടിക്കറ്റെല്ലാം വിറ്റ് പോകുമെന്ന നിലയിലാണ്. എൺപത് ലക്ഷം ടിക്കറ്റ്ആണ് ഇത്തവണ കേരള ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്.
കഴിഞ്ഞ ഓണക്കാലത്ത് 75, 76, 098 ടിക്കറ്റ് ആണ് വിൽപ്പന നടത്തിയത്. ഇക്കുറി ആ റെക്കോർഡ് ഭേദിക്കുമോയെന്ന് കണ്ടറിയണം. ഭാഗ്യം തേടുന്നവരിൽ പാലക്കാട് ജി ല്ലയാണ് മുന്നിൽ. അതിർത്തി കടന്നും ടിക്കറ്റ് പോയതാണ് പാലക്കാടിനെ മുന്നിലാക്കുന്നത്. ഇക്കുറി പല തമിഴരും ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
ടിക്കറ്റ് വിൽപ്പനയിൽ തിരുവനന്തപുരം തൊട്ടു പിന്നിലുണ്ട്. അവസാനവട്ടം ഈ കണക്കുകൾ മാറി മറിയാം. ഉച്ചയ്ക്ക് ഒന്നരക്ക് വി കെ പ്രശാന്ത് എം എൽ എയുടെ അധ്യക്ഷതയിൽ ഗോർഖി ഭവനിൽ നടക്കുന്ന ചടങ്ങിൽ പൂജാ ബമ്പറിന്റെ പ്രകാശനവും, തിരുവോണം ബമ്പർ നറുക്കെടുപ്പും ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. പൂജാ ബമ്പർ 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
500 if you leave, 25 crores if you get it; Only hours to find out who is the Thiruvonam bumper lucky winner