ഓൺലൈൻ തട്ടിപ്പുകാർക്ക് വേണ്ടി ബാങ്ക് അക്കൗണ്ട് ; പാനൂർ, പെരിങ്ങത്തൂർ മേഖലകളിൽ വിദ്യാർത്ഥികളുൾപ്പടെ 50 ഓളം പേർ നിരീക്ഷണത്തിൽ

ഓൺലൈൻ തട്ടിപ്പുകാർക്ക് വേണ്ടി ബാങ്ക് അക്കൗണ്ട് ; പാനൂർ, പെരിങ്ങത്തൂർ മേഖലകളിൽ വിദ്യാർത്ഥികളുൾപ്പടെ 50 ഓളം പേർ നിരീക്ഷണത്തിൽ
Oct 8, 2024 03:55 PM | By Rajina Sandeep

(www.panoornews.in)  ഓൺലൈൻ തട്ടിപ്പുകാർക്ക് പണം ശേഖരിക്കാൻ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച കോളജ്, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 50 ഓളം പേർ പൊലീസ് നിരീക്ഷണത്തി ൽ. പെരിങ്ങത്തൂർ, പാനൂർ മേഖലയിലുള്ള വിദ്യാർഥികളാണ് കെണിയിൽപെട്ടിരിക്കുന്നത്.

ഓൺലൈൻ തട്ടിപ്പുകൾക്കിരയായവർ നൽകിയ പരാതിയിൽ ആലപ്പുഴ പട്ടണക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെരിങ്ങത്തൂരിൽനിന്ന് രണ്ട് കോളജ് വിദ്യാർഥികൾ പിടിയിലായിയിരുന്നു.

ഓൺലൈനിലൂടെ ശേഖരിക്കു ന്ന പണം വിനിമയം നടത്തുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ വാടകക്ക് നൽകിയ വിദ്യാർഥികളെ കണ്ടെത്തുന്നതിന് സൈബർ പൊലീസും രംഗത്തുണ്ട്.

കഴിഞ്ഞ ആഴ്ച വടകര മേഖലയിൽനിന്ന് നാല് കോളജ് വിദ്യാർഥികളെ ഭോപാൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പെരിങ്ങത്തൂർ, പാനൂർ മേഖലയിൽ നിന്ന് ഇത്തരം തട്ടിപ്പുകൾക്ക് 50 ലധികം വിദ്യാർഥികൾ ചതിയിൽ അകപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്ന് തട്ടിപ്പിനിരയായവർ നൽകിയ പരാതിയിൽ അകപ്പെടുന്ന വിദ്യാർഥികളുടെ കാര്യത്തിൽ വലിയ ആശങ്കയാണുള്ളത്.

സ്കൂൾ, കോളജ് വിദ്യാർഥികളെ യും സാധാരണക്കാരായ തൊഴിലാളികളെയും സമീപിച്ച് പണമിടപാട് നടത്തുന്നതിന് താൽക്കാലിക അക്കൗണ്ടുകൾ വാങ്ങുന്ന ഏജന്റുമാരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഓരോ പണമിടപാടുകൾക്കും നിശ്ചിത തുക അക്കൗണ്ടുകൾ എടുത്ത് നൽകിയവർക്ക് ലഭിക്കുന്നതോടെയാണ് നിരവധി വിദ്യാർഥികൾ ഇവരുടെ കെണിയിൽ അകപ്പെട്ടത്.

ചെറിയ കാലയളവിനുള്ളിൽ കൂടുതൽ വരുമാനം നേടാമെന്ന തട്ടിപ്പ് സംഘങ്ങളുടെ മോഹന വാഗ്ദാനങ്ങളിൽ വീണാണ് വിദ്യാർഥികൾ ഈ വഴി തിരഞ്ഞെടുത്ത ത്.

സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്ന സംഘം പണം ശേഖരിക്കുന്നതിനും പിൻവലിക്കുന്നതിനും ഇത്തരത്തിലുള്ളപേരിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം നടത്തുന്നതായും വിവരമുണ്ട്. പ്രതികളാവുന്ന അക്കൗണ്ടിൻ്റെ യഥാർഥ ഉടമകൾക്ക് ആരാണ് തങ്ങളുടെ അക്കൗണ്ടുക ൾവെച്ച് തട്ടിപ്പ് നടത്തിയതെന്ന് പോലും അറിയില്ല.

സംഭവം പുറത്തുവന്നതോടെ രക്ഷിതാക്കളും ആശങ്കയിലായിരിക്കുകയാണ്. ഒരു ലക്ഷം രൂപ അക്കൗണ്ടിലെത്തിയാൽ 5000 രൂപയാണ് വിദ്യാർഥി കൾക്ക് ലഭിക്കുക.

അക്കൗണ്ട് എടുക്കുന്ന സമയത്ത് ബാങ്കിൽ നൽകുന്ന ഫോൺ നമ്പറും വ്യാജമാണ്. ആ നമ്പറുകളിലേക്ക് വിളിച്ചാൽ ഫോണെടുക്കാറില്ലെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. ഇത്തരം അക്കൗണ്ടുകളിൽ ചിലത് സൈബർ പൊലീസ് ബ്ലോക്ക് ചെയ്തതായും അറിയുന്നു.

Bank Account for Online Fraudsters; Around 50 people, including students, are under observation in Panur and Peringathur areas

Next TV

Related Stories
തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട ; കാറിൽ കടത്തുകയായിരുന്ന 25 കിലോഗ്രാം കഞ്ചാവുമായി പയ്യന്നൂർ സ്വദേശി എക്സൈസിൻ്റെ  പിടിയിൽ

Nov 27, 2024 10:10 AM

തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട ; കാറിൽ കടത്തുകയായിരുന്ന 25 കിലോഗ്രാം കഞ്ചാവുമായി പയ്യന്നൂർ സ്വദേശി എക്സൈസിൻ്റെ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന 25 കിലോഗ്രാം കഞ്ചാവുമായി പയ്യന്നൂർ സ്വദേശി എക്സൈസിൻ്റെ പിടിയിൽ...

Read More >>
ബംഗളുരുവിൽ കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ ; കണ്ണൂർ തോട്ടട  സ്വദേശിയായ പ്രതിക്കായി തിരച്ചിൽ തുടരുന്നു

Nov 27, 2024 07:38 AM

ബംഗളുരുവിൽ കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ ; കണ്ണൂർ തോട്ടട സ്വദേശിയായ പ്രതിക്കായി തിരച്ചിൽ തുടരുന്നു

ബംഗളുരുവിൽ കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ ; കണ്ണൂർ തോട്ടട സ്വദേശിയായ പ്രതിക്കായി തിരച്ചിൽ തുടരുന്നു...

Read More >>
ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതി കൊല്ലപ്പെട്ടനിലയില്‍ ; കണ്ണൂർ സ്വദേശിയായ യുവാവിനായി തിരച്ചില്‍

Nov 26, 2024 09:09 PM

ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതി കൊല്ലപ്പെട്ടനിലയില്‍ ; കണ്ണൂർ സ്വദേശിയായ യുവാവിനായി തിരച്ചില്‍

ബംഗ്ളൂരു നഗരത്തിലെ സർവീസ് അപ്പാർട്ട്മെന്റിൽ യുവതിയെ കൊല്ലപ്പെട്ടനിലയിൽ...

Read More >>
സ്വർണക്കവർച്ചയിൽ സിനിമാക്കഥകളെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത്  കണ്ണൂർ  സെൻട്രൽ ജയിലിൽ നിന്നും ; സംവിധാന  പാളിച്ചയിൽ ഒമ്പതുപേര്‍ കൂടി പിടിയിൽ

Nov 26, 2024 08:26 PM

സ്വർണക്കവർച്ചയിൽ സിനിമാക്കഥകളെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ; സംവിധാന പാളിച്ചയിൽ ഒമ്പതുപേര്‍ കൂടി പിടിയിൽ

സ്വർണക്കവർച്ചയിൽ സിനിമാക്കഥകളെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും...

Read More >>
പൂക്കോത്ത് കല്ലുമ്മക്കായ ചാകര ; കിലോ 150...!

Nov 26, 2024 06:19 PM

പൂക്കോത്ത് കല്ലുമ്മക്കായ ചാകര ; കിലോ 150...!

പൂക്കോത്ത് കല്ലുമ്മക്കായ ചാകര...

Read More >>
Top Stories

News Roundup