ബംഗ്ളൂരുവിൽ നിന്നെത്തിയ യുവാവിനെ കൊള്ളയടിച്ച് 9 ലക്ഷം കവർന്ന കേസിൽ 3 പ്രതികൾ പിടിയിൽ ; കുറ്റാന്വേഷണ മികവിൽ ചക്കരക്കൽ പൊലീസ്.

ബംഗ്ളൂരുവിൽ നിന്നെത്തിയ യുവാവിനെ കൊള്ളയടിച്ച് 9 ലക്ഷം കവർന്ന കേസിൽ 3 പ്രതികൾ പിടിയിൽ ; കുറ്റാന്വേഷണ മികവിൽ ചക്കരക്കൽ പൊലീസ്.
Oct 6, 2024 05:10 PM | By Rajina Sandeep

  (www.panoornews.in)ബാങ്കിൽ പണയം വച്ച ഭാര്യയുടെ സ്വർണമെടുക്കാൻ പണവുമായി ബംഗളൂരുവിൽ നിന്നെത്തിയ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി ഒൻപത് ലക്ഷവും, ഫോണും കവർന്ന സംഭവത്തിൽ 3 പേർ പിടിയിൽ. കാസർക്കോട് സ്വദേശികളായ 2 പേരും, വാഹനം വാടകക്ക് എടുത്ത പുത്തൻ കണ്ടം സ്വദേശിയുമാണ് ചക്കരക്കൽ പൊലീസിൻ്റെ പിടിയിലായത്.

ഇക്കഴിഞ്ഞ മാസം 5 നായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗ്ളൂരുവിൽ നിന്നും ടൂറിസ്റ്റ് ബ സിൽ ഏച്ചൂർ കമാൽപീടിക യിൽ വന്നിറങ്ങിയ കുയ്യാൽ അമ്പലറോഡ് സ്വദേശി പി.പി റഫീഖാണ് (44) കൊള്ളക്കിരയായത്.

ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ റഫീഖിനെ കാറിലെത്തിയ സംഘം ബലമായി കാറിൽ കയറ്റി മർദിച്ച ശേഷം പണവും ഫോണും തട്ടി യെടുത്ത് കാപ്പാട് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.

റോഡരികിൽ അർദ്ധബോധാവസ്ഥയിൽ കണ്ടെത്തിയ റഫീഖിനെ പരിചയക്കാരനായ ഓട്ടോ ഡ്രൈവറാണ് വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തി ക്കുകയായിരുന്നു.

പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച ചക്കരക്കൽ പൊലീസിന് മുന്നിൽ പ്രതിബന്ധങ്ങൾ ഏറെയായിരുന്നു. ഒരു കറുത്ത കാർ എന്നതിനപ്പുറം മറ്റൊരു തെളിവും ഇല്ലാത്ത കേസായിരുന്നിട്ടു കൂടി ദിവസങ്ങൾക്ക് ശേഷം 3 പ്രതികളെ പിടികൂടാൻ പൊലീസിനായി.

ലഭിച്ച സൂചനകളിലൂടെ കാർ സഞ്ചരിച്ച വഴികളിലൂടെ ദിവസങ്ങളോളം യാത്ര ചെയ്ത പൊലീസ് ഒടുവിൽ ഒരു സി സി ടിവിയിൽ കാറിൻ്റെ നമ്പർ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. 22 കിലോമീറ്റർ സഞ്ചരിച്ച് നൂറോളം സിസി ടിവികൾ പൊലീസ് ഇതിനായി പരിശോധിച്ചിരുന്നു. ഇരിക്കൂർ കല്യാട്ടെ സുജോയിയിൽ നിന്നും പുത്തൻ കണ്ടത്തെ ഷിനോജ് കാർ വാടകക്കെടുത്തതാണെന്ന് കണ്ടെത്തിയതോടെ പൊലീസിന് കാര്യങ്ങൾ എളുപ്പമായി.

ഷിനോജിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാസർകോട് സ്വദേശികളായ 2 പേരെ കണ്ടെത്തി. ഇവരെ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടി. കാസർകോട് പെരുമ്പള കൊളിയടുക്കം ബദരിയ മൻസിലിൽ എ.അശ്റഫ് (24), ബദിയഡുക്ക ദോഹ മൻസിലിൽ യു.എൻ മുസമ്മിൽ (24) എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂർ എസിപി ടി കെ രത്നകുമാറിൻ്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ ചക്കരക്കൽ സർക്കിൾ ഇൻസ്പെക്ടർ എംപി ആസാദ്, സ്ക്വാഡ് അംഗങ്ങളായ കെ.നിഷാന്ത്, കെ.നാസർ, സി.പി നാസർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയതും, പ്രതികളെ പിടികൂടിയതും.

3 accused in the case of robbing a young man from Bangalore and stealing 9 lakhs; Chakkarakal Police excels in crime investigation.

Next TV

Related Stories
ഭർത്താവിനോട് വഴക്കിട്ടിറങ്ങിയ ഗർഭിണിയുടെയും, രണ്ട് പെൺമക്കളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തി

Nov 27, 2024 03:45 PM

ഭർത്താവിനോട് വഴക്കിട്ടിറങ്ങിയ ഗർഭിണിയുടെയും, രണ്ട് പെൺമക്കളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തി

ഭർത്താവിനോട് വഴക്കിട്ടിറങ്ങിയ ഗർഭിണിയുടെയും, രണ്ട് പെൺമക്കളുടെയും മൃതദേഹം കിണറ്റിൽ...

Read More >>
നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിർത്തി ഇരുമ്പ് വടികൊണ്ട്  അക്രമിച്ചു ; കൊല്ലം, വളയം  സ്വദേശികൾക്ക്   ഗുരുതര പരിക്ക്

Nov 27, 2024 03:19 PM

നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിർത്തി ഇരുമ്പ് വടികൊണ്ട് അക്രമിച്ചു ; കൊല്ലം, വളയം സ്വദേശികൾക്ക് ഗുരുതര പരിക്ക്

നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിർത്തി ഇരുമ്പ് വടികൊണ്ട് അക്രമിച്ചു...

Read More >>
മയ്യഴിപ്പുഴയുടെ പ്രഭവകേന്ദ്രം വറ്റിവരണ്ടു ; ഏഴ് പഞ്ചായത്തുകളെ കാത്തിരിക്കുന്നത് വരൾച്ച

Nov 27, 2024 02:25 PM

മയ്യഴിപ്പുഴയുടെ പ്രഭവകേന്ദ്രം വറ്റിവരണ്ടു ; ഏഴ് പഞ്ചായത്തുകളെ കാത്തിരിക്കുന്നത് വരൾച്ച

കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നൽകി മയ്യഴിപ്പുഴയുടെ പ്രഭവകേന്ദ്രം...

Read More >>
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ധർണ നടത്തി.

Nov 27, 2024 01:27 PM

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ധർണ നടത്തി.

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ധർണ...

Read More >>
ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 27, 2024 12:31 PM

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
Top Stories

News from Regional Network