കതിരൂർ:(www.panoornews.in) കതിരൂർ സൂര്യനാരായണക്ഷേത്രത്തിൽ 11 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്നുകോടി രൂപ തലശ്ശേരി പൈതൃകം ടൂറിസം പദ്ധതിയുടെ ഭാഗമായി ഇതിനകം അനുവദിച്ചു. അതിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് ഓഫീസ് കെട്ടിടത്തിൻ്റെയും, മിനി ഹാളിന്റെയും പണി പൂർത്തിയായി.
സരസ്വതി മണ്ഡപം, ശൗചാലയ ബ്ലോക്ക്, അതിഥി മന്ദിരം, തിരുമുറ്റം കരിങ്കൽ പതിക്കൽ, ചിറയുടെ നടുവിൽ സൂര്യ ബിംബം സ്ഥാപിക്കൽ, ചിറയുടെ നാല് ഭാഗത്തായി 30 വൈദ്യുതി വിളക്ക്, ചുറ്റുമതിൽ, കിഴക്കേ നട പൂർണമായും കരിങ്കൽ പതിക്കൽ, പൂർണമായും വൈദ്യുതീകരണം നടത്തൽ എന്നിവയാണ് പ്രധാനമായും നടത്തുന്ന വികസന പ്രവർത്തനങ്ങൾ.
ചിറയുടെ ഒരുഭാഗത്തെ ചുറ്റുമതിലിന്റെ പണി അവസാനഘട്ടത്തിലാണ്. ഇന്ത്യയിലെ തന്നെ അപൂർവ ക്ഷേത്രങ്ങളിലൊന്നായ സൂര്യനാരായണ ക്ഷേത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ക്ഷേത്രാചരങ്ങൾ പാലിക്കുന്ന വിനോദസഞ്ചാരികളെ ഇവിടെ എത്തിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.
കൂടാതെ സൂര്യാംശു എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ ചുമർചിത്രം ഇവിടെ ഒരുങ്ങുകയാണ്. അതിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
ചുമർ ചിത്രം മാത്രം പൂർത്തിയാകുമ്പോഴേക്കും 30 ലക്ഷം രൂപ ചെലവ് വരും. ഇത് പലരിൽ നിന്ന് സംഭാവനയാ യാണ് സ്വീകരിക്കുന്നത്. ബബീഷ് അണലിയാണ് ചുമർ ചിത്രം ഒരുക്കുന്നത്.
11 crore development in Kathirur Suryanarayana Temple