പാനൂർ :(www.panoornews.in) ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനി ദേവസ്മിതയ്ക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കെ.എസ്.ടി. എ പാനൂർ ഉപജില്ലാകമ്മിറ്റി.
കുന്നോത്ത് പറമ്പ് പഞ്ചായ ത്തിലെ മുളിയാതോടിലെ പരേതനായ അശോകന്റെ മകൾ ദേവസ്മിതയ്ക്കും, അമ്മ ചന്ദ്രിക്കും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാ ക്കിയാണ് കെ.എസ്.ടി.എ താക്കോൽ കൈമാറിയത്. വീടിന്റെ ഗൃഹപ്രവേശനം ലളിതമായ ചടങ്ങുകളോടെ നടന്നു. ബ്രണ്ണൻ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനിയായ ദേവസ്മിത ഏതുസമയത്തും പൊട്ടിപ്പൊളി ഞ്ഞുവീഴാവുന്ന വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
അരയ്ക്ക് താഴെ തളർന്ന ഈ പെൺകുട്ടി ഓൺലൈനായാണ് പഠനം നടത്തുന്നത്. പിതാവ് അശോകൻ വർഷങ്ങൾക്ക് മുമ്പി ക്വാറിയിലുണ്ടായ അപകടത്തിൽ മരിച്ചു.
കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നടപ്പിലാക്കിവരുന്ന കുട്ടിക്കൊരു വീട് പദ്ധതിപ്രകാരം കണ്ണൂർ ജില്ലയിൽ നിർമ്മിച്ചു നൽകുന്ന പതിമൂന്നാമത്തെ വീടാണ് ദേവസ്മിതയ്ക്ക് ലഭിച്ചത്.
അദ്ധ്യാപകരുടെയും, അദ്ധ്യാപകജോ ലിയിൽ നിന്ന് വിരമിച്ചവരുടേയും സഹായത്തോടെ ഒരു വർഷത്തി നുള്ളിൽ വീട്പണിപൂർത്തികരിച്ച് കൈമാറുകയായിരുന്നു.
കെ.കെ.ശൈലജ എം.എൽ.എ വീടിന്റെ താക്കോൽ കൈമാറി. കെ.എസ്.ടി.എ.ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രൻ,സംസ്ഥാന സെക്രട്ടറി കെ.ബീന, വൈസ് പ്രസിഡന്റ് കെ.സി മഹേഷ്, സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ.സി സുധീർ കുമാർ, കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത, വൈസ് പ്രസിഡൻ്റ് എൻ. അനിൽകുമാർ, കെ.എസ്.ടി.എ ജില്ലാ - സംസ്ഥാന - ഉപജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
സംഘാടക സമിതി ചെയർമാൻ എം.പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംഘാട ക സമിതി കൺവീനർ കെ ടി.ശ്രീവൽസൻ സ്വാഗതവും കെ.എസ്. ടി.എ പാനൂർ ഉപജില്ല സെക്രട്ടറി കെ.റിനീഷ് നന്ദിയും പറഞ്ഞു.
KSTA prepared a house for a differently-abled college student in Kunnoth Paramba; KK Shailaja teacher handed over the keys