നിപ; കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് തുറന്നു

നിപ; കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് തുറന്നു
Sep 17, 2024 03:11 PM | By Rajina Sandeep

കോഴിക്കോട്:(www.panoornews.in)  നിപ ബാധിച്ച് മലപ്പുറം തിരുവാല സ്വദേശിയായ യുവാവ് മരിച്ച സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ഐസൊലേഷൻ വാർഡ് തുറന്നു.

കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേ വാർഡ് കെട്ടിടത്തിൻ്റെ താഴെ നിലയിലാണ് ഐസൊലേഷൻ വാർഡ് ഒരുക്കിയത്. നിപ ലക്ഷണങ്ങളോടെ അത്യാഹിത വിഭാഗം, ഒ.പി. എന്നിവിടങ്ങളിൽ വരുന്നവരെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കും.

മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ മലപ്പുറത്തു നിന്ന് നിരീക്ഷണത്തിലുള്ള ആരെയും കോഴിക്കോട്ടേക്ക് മാറ്റിയിട്ടില്ല.

നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ഇന്നും ആരോഗ്യ വകുപ്പ് സർവേ തുടരും. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്നലെ നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു.

nipa Isolation ward opened in Kozhikode Medical College

Next TV

Related Stories
യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

Oct 15, 2024 09:28 PM

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ...

Read More >>
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

Oct 15, 2024 05:57 PM

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ...

Read More >>
ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 15, 2024 04:40 PM

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ...

Read More >>
Top Stories