മാഹി:(www.panoornews.in) കർഷക സംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ പൂകൃഷി വിളവെടുപ്പ് ചടങ്ങ് കേരള ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ പൂ പറിച്ചു മുണ്ടോക്ക് യൂണിറ്റ് സെക്രെട്ടറി പി വസന്തയ്ക്ക് നൽകിക്കൊണ്ട് ഉൽഘാടനം ചെയ്യതു. കർഷക സംഘം മാഹി വില്ലേജ് പ്രസിഡന്റ് കെ പി നൗഷാദ് അധ്യക്ഷത വഹിച്ചു.
കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം സി പവിത്രൻ, തലശ്ശേരി ഏരിയ സെക്രട്ടറി കാരായി ചന്ദ്രശേഖരൻ, സി പി എം മാഹി ലോക്കൽ സെക്രട്ടറി കെ പി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
കർഷക സംഘം മാഹി വില്ലേജ് സെക്രട്ടറി സി ടി വിജീഷ് സ്വാഗതവും ട്രഷറർ മനോഷ് പുത്തലം നന്ദിയും പറഞ്ഞു. വാടാമല്ലികയും ജമന്തിയും,ചെണ്ടുമല്ലിയുമെല്ലാം പൂത്തുലഞ്ഞത് മുണ്ടോക്കിലെ ഓടത്തിനകത്ത് പ്രവാസിയായ ജിനോസ് ബഷീർ കൃഷിക്കായി വിട്ടു നല്കിയ ഒരേക്കറിലാണ്.
രണ്ട് മാസം മുമ്പാണ് തൈ നട്ടത്. കൃഷി വകുപ്പ് ജോയിന്റ്റ് ഡയറക്‌ടറായി വിരമിച്ച കെ.പി ജയരാജൻ്റെ നിർദേശങ്ങളും കൃഷിക്ക് സഹായമായി.
കഴിഞ്ഞ ഓണക്കാലത്ത് പുത്തലം ക്ഷേത്രത്തിന് സമീപത്തെ 17 സെന്റിലെ പൂകൃഷി വിജയിച്ചതോടെയാണ് പ്രവർത്തകർക്ക് ആവേശമായത്.
Mayiyazhi people have their own flowers to add color to the Onapukalaam; Farmers' Association Mahi Village Committee produced 100 mani in flower cultivation.